നടി അനുശ്രീ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. തനിക്കെതിരെയുള്ള മോശം കമന്റുകള്‍ കാരണം ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ ഒന്നും പോസ്റ്റ് ചെയ്യാറില്ലെന്ന് അനുശ്രീ പറയുന്നു. കുറേക്കൂടി നല്ല പ്രതികരണങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് വരാറുള്ളതെന്നും ഫെയ്‌സ്ബുക്ക് ഒന്ന് നിര്‍ത്തിക്കൂടെയെന്ന് തനിക്ക് തോന്നാറുണ്ടെന്നും നടി പറയുന്നു.
എന്ത് പറഞ്ഞാലും നെഗറ്റീവ് മാത്രം കാണുന്ന കുറേ ആളുകള്‍. എന്തിട്ടാലും അതില്‍ നെഗറ്റീവ് മാത്രം കാണുന്നു. അടുത്തിടെ ചേട്ടന്‍ മുണ്ടിട്ടതിനാല്‍ എനിക്കും ഷോര്‍ട്‌സ് ഇടാമെന്ന് പറഞ്ഞ തമാശയ്ക്ക് വന്നത് മോശം കമന്റുകളാണ്.
സഹോദരന്‍ ഷര്‍ട്ടിട്ടില്ലെങ്കില്‍ അനുശ്രീ അങ്ങനെ തന്നെ ചെയ്യുമോ എന്നൊക്കെ പറഞ്ഞ് കമന്റുകള്‍. എന്ത് ഫ്രസ്‌ട്രേഷനായിട്ടുള്ളവരാണിവരെന്ന് ഞാന്‍ കരുതും. കുറ്റം പറയുന്നവരോട് വേറെ പണിയൊന്നുമില്ലേ എന്നാണ് ചോദിക്കാനുള്ളത്. ഒന്നുമില്ലെങ്കിലും രണ്ട് വാഴയെങ്കിലും വെക്കൂ' നടി പറഞ്ഞു.