സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടര്‍ന്നുപിടിക്കുകയാണ് ഈ വാര്‍ത്ത. ഭാവിയില്‍ നിന്നുമുള്ളവരെന്ന് അവകാശപ്പെട്ട് ടിക് ടോക്കില്‍ എത്തിയ ചിലരാണ് പ്രവചനങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്.
അന്യഗ്രഹജീവികളുടെ അക്രമം ഭൂമിക്ക് ഉടന്‍ നേരിടേണ്ടി വരുമെന്നാണ് ഇവരുടെ പുതിയ പ്രവചനം. അത് ഇന്ന് തന്നെ സംഭവിക്കുമെന്നും ടൈം ട്രാവലേഴ്‌സെന്ന് അവകാശപ്പെടുന്നവര്‍ വാദിക്കുന്നു.
2671-ാം വര്‍ഷത്തില്‍ നിന്നുമുള്ള വ്യക്തിയെന്ന് അവകാശപ്പെടുന്ന ഇനോ അലാറിക്കാണ് പ്രവചനം നടത്തിയിരിക്കുന്നത്. 350,000 ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഇയാളുടേത്. ഒക്ടോബറില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
'അതെ, ഞാനൊരു ടൈം ട്രാവലറാണ്, ലോകം ഉടന്‍ അവസാനിക്കും. ഒരു ശത്രു അന്യഗ്രഹജീവി വിഭാഗം ഭൂമിയിലേക്ക് എത്തും, നമുക്ക് വിജയിക്കാന്‍ കഴിയില്ല. മറ്റൊരു അന്യഗ്രഹജീവി വിഭാഗം ചിലരെ രക്ഷിക്കും. 8000 പേരെ തട്ടിക്കൊണ്ടുപോയി മറ്റൊരു ഗ്രഹത്തിലേക്ക് കൊണ്ടുപോകും', ഇയാള്‍ അവകാശപ്പെടുന്നു.