ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിജേഷ് അനുമോളുടെ മൊബൈല്‍ ഫോണ്‍ അയ്യായിരം രൂപയ്ക്ക് വിറ്റു ; പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിജേഷ് അനുമോളുടെ മൊബൈല്‍ ഫോണ്‍ അയ്യായിരം രൂപയ്ക്ക് വിറ്റു ;  പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
കാഞ്ചിയാറില്‍ കൊല്ലപ്പെട്ട അനുമോളുടെ ഭര്‍ത്താവ് ബിജേഷ്, അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ചൊവ്വാഴ്ച രാവിലെ ഒളിവില്‍ പോയ ബിജേഷ് കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശിയായ ഒരാള്‍ക്ക് ഫോണ്‍ അയ്യായിരം രൂപയ്ക്ക് ആണ് ഫോണ്‍ വിറ്റത്. ഈ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ 21നാണ് അനുമോളെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ഭര്‍ത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു. അനുമോള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാത്തതിനെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈല്‍ ഫോണ്‍ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്.

ചോദ്യം ചെയ്തപ്പോഴാണ് ബിജേഷിന്റെ കൈയ്യില്‍ നിന്നും ഫോണ്‍ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായത്. ഞായറാഴ്ച രാവിലെ കട്ടപ്പന ബെവ്‌കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി ഫോണ്‍ വിറ്റത്. ബിജേഷിന്റെ മൊബൈല്‍ ഉപേക്ഷിച്ച നിലയില്‍ കുമളിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബിജേഷിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.

13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം. ബിജേഷ് അതിര്‍ത്തി കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്
Other News in this category4malayalees Recommends