നോര്‍ത്താംപ്ടണില്‍ പെണ്‍സുഹൃത്തിനൊപ്പം നടന്നുപോകുകയായിരുന്ന 16 കാരനെ കുത്തി കൊലപ്പെടുത്തി ; 16ഉം 14ഉം വയസ്സുള്ള കൗമാരക്കാര്‍ അറസ്റ്റില്‍

നോര്‍ത്താംപ്ടണില്‍ പെണ്‍സുഹൃത്തിനൊപ്പം നടന്നുപോകുകയായിരുന്ന 16 കാരനെ കുത്തി കൊലപ്പെടുത്തി ; 16ഉം 14ഉം വയസ്സുള്ള കൗമാരക്കാര്‍ അറസ്റ്റില്‍
കൗമാരക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും കേള്‍ക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായി തെരുവില്‍ ക്രൂര കൊലപാതകങ്ങള്‍ നടത്തുന്നവരുടെ പ്രായം കേട്ട് ഞെട്ടുകയാണ് ഏവരും. ലണ്ടനില്‍ യുകെ മലയാളി മര്‍ദ്ദനമേറ്റ് പിന്നീട് മരണത്തിന് കീഴടങ്ങിയ കേസിലും പ്രതികള്‍ ചെറിയ പ്രായക്കാരാണ്.

നോര്‍ത്താംപ്റ്റണില്‍ ബുധനാഴ്ച 16 കാരന്‍ കൊല്ലപ്പെട്ടു. ഫ്രൈഡ് എന്നു വിളിക്കുന്ന റോഷന്‍ ഷാന്‍ഡ് ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ 16 ഉം 14ഉം വയസ്സുള്ള കൗമാരക്കാര്‍ അറസ്റ്റിലായി. ഈ കേസില്‍

നേരത്തെ 49 വയസ്സും 21 വയസ്സും ഉള്ള രണ്ട് പുരുഷന്മാരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇതുവരെ വിട്ടയച്ചട്ടില്ല. സംഭവത്തിന് സാക്ഷികളായവരെ പൊലീസ് അന്വേഷിക്കുകയാണ്. സമീപ കാമറകളും സിസിടിവി , ഡ്യഷ് ക്യാമറ എന്നിവയിലും സംഭവ ദൃശ്യം പതിഞ്ഞിട്ടുണ്ടോ എന്നു അന്വേഷിക്കുകയാണ് പൊലീസ്. ഇങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.

16 കാരന്റെ മരണത്തില്‍ ഞെട്ടലിലാണ് ബന്ധുക്കള്‍. ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും സംഭവ സ്ഥലത്ത് ഒത്തുകൂടി.

പതിവായി കൊലപാതകമുള്‍പ്പെടെ ഗൗരവമേറിയ കേസുകളില്‍ കൗമാരക്കാര്‍ ഉള്‍പ്പെടുന്നത് പൊലീസിനും ഞെട്ടലുണ്ടാക്കുകയാണ്.

Other News in this category4malayalees Recommends