എന്‍എസ്ഡബ്യുവില്‍ തെരഞ്ഞെടുപ്പ് ദിനം; സിഡ്‌നിയില്‍ യാത്രക്കാരെ കുരുക്കി റെയില്‍ ട്രാക്ക് റിപ്പയറിംഗ്; സര്‍വ്വീസുകള്‍ റദ്ദാക്കി

എന്‍എസ്ഡബ്യുവില്‍ തെരഞ്ഞെടുപ്പ് ദിനം; സിഡ്‌നിയില്‍ യാത്രക്കാരെ കുരുക്കി റെയില്‍ ട്രാക്ക് റിപ്പയറിംഗ്; സര്‍വ്വീസുകള്‍ റദ്ദാക്കി

എന്‍എസ്ഡബ്യുവില്‍ സ്റ്റേറ്റ് ഇലക്ഷന്‍ നടക്കുന്നതിനിടെ യാത്രക്കാരെ കുരുക്കി ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. ഹോംബുഷിലെ അടിയന്തര സിഗ്നല്‍ റിപ്പയറിംഗാണ് സിഡ്‌നി ട്രെയിനുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിലേക്ക് നയിച്ചത്.


ടി5 കംബര്‍ലാന്‍ഡ് ലൈനില്‍ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ പകരം ബസ് സേവനങ്ങള്‍ നല്‍കാതെ, മറ്റ് ലൈനുകള്‍ ഉപയോഗിക്കാനാണ് റെയില്‍വെയുടെ ഉപദേശം.

ടി8 എയര്‍പോര്‍ട്ട്, സൗത്ത് ലൈന്‍, ടി3 ബാങ്ക്‌സ്ടൗണ്‍ എന്നിവിടങ്ങളിലും സുപ്രധാന തടസ്സങ്ങള്‍ നേരിടും. യാത്രയില്‍ തടസ്സങ്ങള്‍ നേരിടുമെന്നതിനാല്‍ മുന്‍കൂട്ടി തയ്യാറായി ഇറങ്ങണമെന്നാണ് നിര്‍ദ്ദേശം.

എന്‍എസ്ഡബ്യുവിലെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നവര്‍ക്ക് വോട്ട് ചെയ്യുമെന്ന് യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. മിക്ക ദിവസവും നേരിടുന്ന സിഗ്നല്‍ തകരാറിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.
Other News in this category4malayalees Recommends