വിദ്യാര്‍ത്ഥിയുമായി കാറിലും, വീട്ടിലും വെച്ച് സെക്‌സ്; അധ്യാപികയ്ക്ക് ശിക്ഷ വിധിച്ച് കോടതി; ജയിലിലേക്ക് അയച്ചില്ല

വിദ്യാര്‍ത്ഥിയുമായി കാറിലും, വീട്ടിലും വെച്ച് സെക്‌സ്; അധ്യാപികയ്ക്ക് ശിക്ഷ വിധിച്ച് കോടതി; ജയിലിലേക്ക് അയച്ചില്ല

സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ത്ഥിയുമായി വിവരങ്ങള്‍ കൈമാറുകയും, പിന്നാലെ സെക്‌സില്‍ ഏര്‍പ്പെടുകയും ചെയ്ത വിക്ടോറിയന്‍ ഔട്ട്‌ഡോര്‍ എഡ്യുക്കേഷന്‍ അധ്യാപിക ജയില്‍ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു.


കഴിഞ്ഞ വര്‍ഷം ജൂലൈയിലും, ആഗസ്റ്റിലുമാണ് 30-കാരിയായ മോണിക് ഊംസ് കൗമാരക്കാരനുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ ഇവര്‍ വേട്ടയ്ക്ക് ഇറങ്ങിയതല്ലെന്ന് കണ്ടെത്തിയാണ് ജഡ്ജ് അധ്യാപികയെ ജയിലിലേക്ക് വിടാതെ ഒഴിവാക്കിയത്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി സമ്മതിച്ചതോടെയാണ് ഊംസിനെ നാല് വര്‍ഷത്തെ കമ്മ്യൂണിറ്റി കറക്ഷന്‍സ് ഓര്‍ഡര്‍ വിധിച്ചത്. കാറിലും, വീട്ടിലും വെച്ച് സെക്‌സില്‍ ഏര്‍പ്പെട്ട അധ്യാപികയുടെ നടപടി ശരിയായതല്ലെന്ന് ജഡ്ജ് വ്യക്തമാക്കി.

ഇന്‍സ്റ്റാഗ്രാമില്‍ വിദ്യാര്‍ത്ഥിയുമായി സന്ദേശം അയച്ച് ബന്ധപ്പെട്ട് തുടങ്ങിയ ശേഷം അധ്യാപിക ഇതിന്റെ തലം ഉയര്‍ത്തുകയും, ചിത്രങ്ങള്‍ അയച്ച് നല്‍കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു ലൈംഗികബന്ധം.
Other News in this category4malayalees Recommends