പൈലറ്റ് കുഴഞ്ഞുവീണു ; വിമാനം നിലത്തിറക്കിയത് യാത്രക്കാരനായ മറ്റൊരു പൈലറ്റ് ; നന്ദി അറിയിച്ച് വിമാന കമ്പനി

പൈലറ്റ് കുഴഞ്ഞുവീണു ; വിമാനം നിലത്തിറക്കിയത് യാത്രക്കാരനായ മറ്റൊരു പൈലറ്റ് ; നന്ദി അറിയിച്ച് വിമാന കമ്പനി
പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണതോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ സഹായിച്ചത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.

യുഎസിലെ ലാസ് വേഗസില്‍ നിന്ന് ഒഹിയോയിലെ കൊളമ്പസിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ പൈലറ്റിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യ സഹായം നല്‍കന്നതിനായി വിമാനം ലാസ് വേഗസില്‍ തന്നെ അടിയന്തരമായി ഇറക്കേണ്ടിവന്നു. ഇതോടെ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അവധിയിലായിരുന്ന മറ്റൊരു വിമാന കമ്പനിയിലെ പൈലറ്റ് സഹായിക്കാന്‍ രംഗത്തിറങ്ങി. അദ്ദേഹം എയര്‍ട്രാഫിക് കണ്‍ട്രോളുമായി ആശയവിനിമയം നടത്തുകയും സഹ പൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പൈലറ്റ് കുഴഞ്ഞു വീണത്. ഇതോടെ വിമാനം നിലത്തിറക്കേണ്ടിവന്നു.

സഹായിച്ച പൈലറ്റിന് സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് നന്ദി പറഞ്ഞു. ഒന്നേകാല്‍ മണിക്കൂര്‍ വിമാനം ആകാശത്ത് പറന്നിരുന്നു. തുടര്‍ന്നാണ് തിരിച്ചിറക്കിയത്. പകരം പൈലറ്റമാരെത്തി വിമാനം കൊളംബസിലേക്ക് പറന്നു. സംഭവത്തെ പറ്റി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends