യുകെയിലെ വീട് വിലകളില്‍ 2023 ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 6.3 ശതമാനം വര്‍ധനവ്; ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 9.3 ശതമാനം വര്‍ധവുണ്ടായതില്‍ നിന്ന് ഇടിവ്; ജീവിതച്ചെലവേറിയത് വീട് വിലകളെ ബാധിച്ചു

യുകെയിലെ വീട് വിലകളില്‍ 2023 ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ  6.3 ശതമാനം വര്‍ധനവ്; ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 9.3 ശതമാനം വര്‍ധവുണ്ടായതില്‍ നിന്ന് ഇടിവ്; ജീവിതച്ചെലവേറിയത് വീട് വിലകളെ ബാധിച്ചു
യുകെയിലെ വീട് വിലകളില്‍ 2023ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 6.3 ശതമാനം വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എച്ച്എം ലാന്‍ഡ് രജിസ്ട്രിയുടെ ഏറ്റവും പുതിയ ഹൗസ് പ്രൈസ് ഇന്‍ഡക്‌സാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 9.3 ശതമാനം വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തിയതില്‍ നിന്നുള്ള താഴ്ചയാണിത്. നിലവില്‍ യുകെയിലെ പുതിയ ശരാശരി വീട് വില 289,819 പൗണ്ട് ആണ് ജനുവരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 17,000 പൗണ്ട് കൂടുതലാണിത്. എന്നാല്‍ ഡിസംബറിലെ ശരാശരി വീട് വിലയേക്കാള്‍ 4000 പൗണ്ട് കുറവാണിത്. ഇത് പ്രകാരം വീട് വിലയില്‍ ഡിസംബറിനും ജനുവരിക്കുമിടയില്‍ വീട് വിലയില്‍ 1.1 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറില്‍ വീട് വിലകളില്‍ 0.4 ശതമാനം കുറവ് സംഭവിച്ചതിന് പുറകെയാണീ ഇടിവ്. യുകെയിലെ വിവിധ ഹോം കണ്‍ട്രികളില്‍ വിലയുടെ ഏറ്റക്കുറച്ചില്‍ പ്രകടമാണെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഇത് പ്രകാരം ഇംഗ്ലണ്ടില്‍ ശരാശരി വീട് വിലയില്‍ 6.9 ശതമാനം പെരുപ്പമുണ്ടായി വില 310,000 പൗണ്ടും 5.8 ശതമാനം വര്‍ധനവുണ്ടായി വെയില്‍സില്‍ വില 217,000 പൗണ്ടുമായിത്തീര്‍ന്നു. സ്‌കോട്ട്‌ലന്‍ഡില്‍ ഒരു ശതമാനം വര്‍ധനവുണ്ടായി വില 185,000 പൗണ്ടും നോര്‍ത്തേണ്‍അയര്‍ലണ്ടില്‍ 10.2 ശതമാനം പെരുപ്പമുണ്ടായി വില 175,000 പൗണ്ടുമായിത്തീര്‍ന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇംഗ്ലീഷ് റീജിയണുകളില്‍ പത്ത് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ നോര്‍ത്ത് ഈസ്റ്റാണ് ഇക്കാര്യത്തില്‍ മുമ്പിലെത്തിയിരിക്കുന്നത്. എന്നാല്‍ വെറും 3.2 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ ലണ്ടനാണ് ഇക്കാര്യത്തില്‍ പുറകിലുള്ളത്.

2022 ജനുവരിയില്‍ വീട് വിലകളിലുണ്ടായ വര്‍ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023 ജനുവരിയില്‍ ശരാശരി യുകെ വീട് വിലകളില്‍ ഇടിവുണ്ടായതാണ് വാര്‍ഷിക വീട് വിലകളില്‍ വ്യത്യാസമുണ്ടാകാന്‍ കാരണം. ഇതിന് പുറമെ രാജ്യത്തെ ജീവിതച്ചെലവുകളേറിയതും വീട് വിലകളുടെ വര്‍ധനവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് ക്യൂല്‍ട്ടെര്‍ വെളിപ്പെടുത്തുന്നു. വര്‍ധിച്ച ജീവിതച്ചെലവുകളും എനര്‍ജി ബില്ലുകളുടെ വര്‍ധനവും ഹൗസിംഗ് മാര്‍ക്കറ്റുകളെ ബാധിച്ചുവെന്നാണ് ക്യൂല്‍ട്ടെര്‍ മോര്‍ട്ട്‌ഗേജ് എക്‌സ്പര്‍ട്ടായ കാരെന്‍ നോയെ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends