ആം ആദ്മി പാര്‍ട്ടിയുടെ യുവ നേതാവുമായി പരിനീതി പ്രണയത്തില്‍ ?

ആം ആദ്മി പാര്‍ട്ടിയുടെ യുവ നേതാവുമായി പരിനീതി പ്രണയത്തില്‍ ?
ആം ആദ്മി പാര്‍ട്ടിയുടെ യുവ നേതാവുമായി ബോളിവുഡ് താരം പരിനീതി ചോപ്ര പ്രണയത്തിലാണോ? ഇങ്ങനെയൊരു ഗോസിപ്പ് ബോളിവുഡില്‍ ഉയര്‍ന്നു തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല.പരിനീതിയും യുവ നേതാവും മുംബൈയിലെ ഒരു റസ്റ്ററന്റില്‍ നിന്ന് ഒന്നിച്ച് പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതുമുതലാണ് ബോളിവുഡിലെ പുതിയ പ്രണയകഥയെ കുറിച്ച് ചര്‍ച്ച തുടങ്ങിയത്.

ആം ആദ്മി പാര്‍ട്ടിയുടെ യുവ നേതാവ് രാഘവ് ഛദ്ദയുടെ പേരാണ് പരിനീതിക്കൊപ്പം ഉയര്‍ന്നു കേള്‍ക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും പതിവായി ഡിന്നറും ലഞ്ചുമെല്ലാം ഒന്നിച്ച് കഴിക്കാറുണ്ടെന്നുമൊക്കെയാണ് ബോളിവുഡിലെ പാപ്പരാസികളുടെ കണ്ടെത്തല്‍. ഇതില്‍ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല.

പരിനീതി ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിട്ടുമില്ല. ഇപ്പോള്‍ രാഘവ് ഛദ്ദയോട് തന്നെ ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

പാര്‍ലമെന്റില്‍ നിന്നും പുറത്തിറങ്ങിയ യുവ നേതാവിനോട് ബോളിവുഡ് നടിയമായി പ്രണയത്തിലാണോ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. നിങ്ങളെന്നോട് രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കൂ, പരിനീതിയെ കുറിച്ചല്ല എന്നായിരുന്നു രാഘവ് ഛദ്ദയുടെ മറുപടി.

ഉടനെ വന്നു അടുത്ത ചോദ്യം, വിവാഹം ഉടന്‍ ഉണ്ടാകുമോ? വിവാഹം കഴിക്കുമ്പോള്‍ അറിയാക്കാമെന്നായിരുന്നു യുവ നേതാവിന്റെ മറുപടി.

Other News in this category



4malayalees Recommends