പൂഞ്ച് ആക്രമണം ആസൂത്രിതം ; റോഡില്‍ മരത്തടികള്‍ ഇട്ട് തടസ്സമുണ്ടാക്കിയ ശേഷം സൈനികര്‍ സഞ്ചരിച്ച ട്രക്ക് ആക്രമിച്ചു

പൂഞ്ച് ആക്രമണം ആസൂത്രിതം ; റോഡില്‍ മരത്തടികള്‍ ഇട്ട് തടസ്സമുണ്ടാക്കിയ ശേഷം സൈനികര്‍ സഞ്ചരിച്ച ട്രക്ക് ആക്രമിച്ചു
പൂഞ്ച് ആക്രമണത്തില്‍ നിര്‍ണായകമായ വിലയിരുത്തല്‍. ആക്രമണം ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സൈനികര്‍ സഞ്ചരിച്ച ട്രക്ക് റോഡില്‍ ഗതാഗത തടസം സൃഷിച്ച് തടയുകയായിരുന്നു. മരത്തടികള്‍ റോഡിലിട്ടാണ് വഴിമുടക്കിയത്.

തടസം മാറ്റാനിറങ്ങിയ രണ്ടു സൈനികരെ ആദ്യം വെടിവച്ചു വീഴ്ത്തി. പിന്നീട് ഗ്രനേഡ് എറിയുകയായിരുന്നു. അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് ഇതിനു പിന്നിലെന്നാണ് കണ്ടെത്തല്‍ .ജനുവരിയില്‍ ഡാംഗ്രിയില്‍ ആക്രമണം നടത്തിയത് ഈ സംഘമാണെന്നും നിഗമനമുണ്ട്.

അതേ സമയം പുല്‍വാമയില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് വെളിപ്പെടുത്തിയ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കശ്മീരിലെ റിലൈന്‍സ് ഇന്‍ഷുറന്‍സ് ആരോപണവുമായി ബന്ധപ്പെട്ട് ഈമാസം 28ന് ഹാജരാനാകാണ് നിര്‍ദേശം.

Other News in this category4malayalees Recommends