നീറ്റ് പരീക്ഷയ്‌ക്കൊരുങ്ങി കുവൈത്ത്

നീറ്റ് പരീക്ഷയ്‌ക്കൊരുങ്ങി കുവൈത്ത്
കുവൈത്തിലെ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ അബ്ബാസിയയിലെ ഇന്ത്യന്‍ എജുക്കേഷന്‍ സ്‌കൂളില്‍ നടക്കും. മേയ് 7ന് രാവിലെ 11.30 ന് പരീക്ഷ ആരംഭിക്കും. രാജ്യത്തെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി അഞ്ഞൂറിലധികം കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സുഗമമായി പരീക്ഷ എഴുതാന്‍ സാധിക്കുന്ന തരത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ അറിയിച്ചു.

പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സ്‌കൂള്‍ പരിസരത്ത് ഹെല്‍പ് ഡെസ്‌ക് സജ്ജമാകും. പരീക്ഷയ്ക്ക് മുന്നോടിയായി കേന്ദ്ര പരീക്ഷ ഏജന്‍സി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ രേഖയുമുള്ള വിദ്യാര്‍ത്ഥികളെ മാത്രമേ രജിസ്‌ട്രേഷന്‍ ഏരിയയിലേക്ക് പ്രവേശിപ്പിക്കൂ. വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഡെസ്‌കില്‍ രക്ഷിതാക്കളുടെ അടിയന്തര കോണ്‍ടാക്ട് നമ്പര്‍ നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends