യുഎസിലേക്കുള്ള വിസിറ്റര്‍ വിസ, സ്റ്റുഡന്റ് വിസ, മറ്റ് നോണ്‍ ഇമിഗ്രന്റ് വിസ ഫീസുകള്‍ 160 ഡോളറില്‍ നിന്ന് 185 ഡോളറായി ജൂണ്‍ 17 മുതല്‍ വര്‍ധിക്കുന്നു; പെറ്റീഷന്‍ അധിഷ്ഠിത നോണ്‍ ഇമിഗ്രന്റ് വിസ ഫീസുകള്‍ 190 ഡോളറില്‍ നിന്നും 205 ഡോളറാകും

യുഎസിലേക്കുള്ള വിസിറ്റര്‍ വിസ, സ്റ്റുഡന്റ് വിസ, മറ്റ് നോണ്‍ ഇമിഗ്രന്റ് വിസ ഫീസുകള്‍ 160 ഡോളറില്‍ നിന്ന് 185 ഡോളറായി ജൂണ്‍ 17 മുതല്‍ വര്‍ധിക്കുന്നു; പെറ്റീഷന്‍ അധിഷ്ഠിത നോണ്‍ ഇമിഗ്രന്റ് വിസ ഫീസുകള്‍  190 ഡോളറില്‍ നിന്നും 205 ഡോളറാകും
യുഎസിലേക്കുള്ള വിസിറ്റര്‍ വിസ, സ്റ്റുഡന്റ് വിസ മറ്റ് നോണ്‍ ഇമിഗ്രന്റ് വിസ കാറ്റഗറികള്‍ക്കുള്ള അപേക്ഷാ ഫീസുകള്‍ ഈ വരുന്ന ജൂണ്‍ 17 മുതല്‍ വര്‍ധിപ്പിക്കുന്നു. ഇത് പ്രകാരം ബിസിനസിന് അല്ലെങ്കില്‍ ടൂറിസം ആവശ്യത്തിനായുളള വിസകള്‍ക്കുള്ള ( ബി1, ബി 2, ബിസിസി) ഫീസുകളും സ്റ്റുഡന്റ് , എക്‌സേഞ്ച് വിസിറ്റര്‍ വിസകള്‍ പോലുള്ള നോണ്‍ പെറ്റീഷന്‍ അധിഷ്ഠിത നോണ്‍ ഇമിഗ്രന്റ് വിസകള്‍ക്കുള്ള ഫീസുകള്‍ 160 ഡോളറില്‍ നിന്നും 185 ഡോളറായാണ് വര്‍ധിപ്പിക്കുന്നത്.

ഇത് പോലെ താല്‍ക്കാലിക വര്‍ക്കര്‍മാര്‍ക്കായുള്ള ചില പെറ്റീഷന്‍ അധിഷ്ഠിത നോണ്‍ ഇമിഗ്രന്റ് വിസകള്‍ക്കുള്ള ( എച്ച്, എല്‍, ഒ, പി, ക്യൂ, ആര്‍ കാറ്റഗറികളിലുള്ള വിസകള്‍) അപേക്ഷാ ഫീസുകള്‍ 190 ഡോളറില്‍ നിന്നും 205 ഡോളറായാണ് വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഇവയ്ക്കുള്ള വിസ അപേക്ഷ ജൂണ്‍ 17ന് മുമ്പ് സമര്‍പ്പിച്ചാല്‍ അധിക ഫീസ് വാങ്ങുന്നതല്ലെന്നും യുഎസ് എംബസി അറിയിക്കുന്നു.ട്രീറ്റി ട്രേഡര്‍, ട്രീറ്റി ഇന്‍വെസ്റ്റര്‍, ട്രീറ്റി അപ്ലിക്കന്റ് ഇന്‍ എ സ്‌പെഷ്യാലിറ്റി ഒക്യുപേഷന്‍ (ഇ കാറ്റഗറി) വിസകള്‍ക്കുള്ള ഫീസ് 205 ഡോളറില്‍ നിന്നും 315 ഡോളറാക്കി വര്‍ധിപ്പിക്കും.

നോണ്‍ ഇമിഗ്രന്റ് വിസകള്‍ക്കുള്ള ഫീസുകള്‍ പ്രദാനം ചെയ്യുന്ന എന്‍ഐവി സര്‍വീസുകള്‍ക്കുള്ള യഥാര്‍ത്ഥ ചെലവിനെ അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കുന്നത്. ഈ സര്‍വീസുകള്‍ക്കുളള ചെലവുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്തിയതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. ഇത് കണക്കാക്കാനായി ഇമിഗ്രേഷന്‍ വകുപ്പ് ആക്ടിവിറ്റി ബേസ്ഡ് കോസ്റ്റിംഗ് (എബിസി) രീതിയാണ് അനുവര്‍ത്തിച്ചിരിക്കുന്നത്.

വിസ സര്‍വീസുകള്‍ അടക്കമുള്ള കോണ്‍സുലാര്‍ സര്‍വീസുകള്‍ക്കുള്ള വാര്‍ഷിക ചെലവുകളുടെ അടിസ്ഥാനത്തിലാണ് ഫീസ് വര്‍ധനവ് നിര്‍ണയിച്ചിരിക്കുന്നത്. മിക്ക നോണ്‍ പെറ്റീഷന്‍ അധിഷ്ഠിത വിസകള്‍ക്കുമുള്ള ഫീസ് ഇതിന് മുമ്പ് 2012ലായിരുന്നു പുതുക്കിയിരുന്നത്. മറ്റ് ചില എന്‍ഐവി ഫീസുകള്‍ 2014ലായിരുന്നു ഇതിന് മുമ്പ് അപ്‌ഡേറ്റ് ചെയ്തിരുന്നത്. മറ്റ് കോണ്‍സുലാര്‍ സര്‍വീസുകള്‍ക്കുള്ള ചാര്‍ജ് പുതിയ നീക്കമനുസരിച്ച് വര്‍ധിപ്പിക്കില്ല.


Other News in this category



4malayalees Recommends