എക്‌സ്പ്രസ് എന്‍ട്രിയുടെ ഏറ്റവും പുതിയ ഡ്രോ ഇന്നലെ നടന്നു; മിനിമം 488 സിആര്‍എസ് സ്‌കോറുകള്‍ നേടിയ 4800 പേര്‍ക്ക് ഇന്‍വിറ്റേഷന്‍; ഈ വര്‍ഷം നടന്ന എക്‌സ്പ്രസ് എന്‍ട്രിയുടെ എട്ടാമത്തെ ആള്‍ പ്രോഗ്രാം ഡ്രോയുടെ വിശേഷങ്ങള്‍

എക്‌സ്പ്രസ് എന്‍ട്രിയുടെ ഏറ്റവും പുതിയ ഡ്രോ ഇന്നലെ നടന്നു; മിനിമം 488  സിആര്‍എസ് സ്‌കോറുകള്‍ നേടിയ 4800 പേര്‍ക്ക് ഇന്‍വിറ്റേഷന്‍; ഈ വര്‍ഷം നടന്ന എക്‌സ്പ്രസ് എന്‍ട്രിയുടെ എട്ടാമത്തെ ആള്‍ പ്രോഗ്രാം ഡ്രോയുടെ വിശേഷങ്ങള്‍
കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രിയുടെ ഏറ്റവും പുതിയ ഡ്രോ ഇന്നലെ നടന്നു. ഈ വര്‍ഷം ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) നടത്തുന്ന എട്ടാമത്ത ആള്‍ പ്രോഗ്രാം ഡ്രോയാണിത്. പുതിയ ഡ്രോ പ്രകാരം ഐആര്‍സിസി 4800 ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ (ഐടിഎ) ആണ് പെര്‍മനന്റ് റെസിഡന്‍സിനായി നല്‍കിയിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രിയിലെ മൂന്ന് പ്രോഗ്രാമുകള്‍ക്ക് കീഴിലുമുള്ള അപേക്ഷകര്‍ക്ക് ഐടിഎ നല്‍കുന്ന ഡ്രോകളെയാണ് ആള്‍ പ്രോഗ്രാം ഡ്രോ എന്ന് പറയുന്നത്.

കനേഡിയന്‍ എക്‌സ്പീരിയന്‍സ്, ഫെഡറല്‍ വര്‍ക്കര്‍ പ്രോഗ്രാം, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം എന്നിവയാണാ പ്രോഗ്രാമുകള്‍. ഏറ്റവും ചുരുങ്ങിയത് 488 കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം (സിആര്‍എസ്) സ്‌കോറുകള്‍ നേടിയവര്‍ക്കാണ് ഇന്നലത്തെ ഡ്രോയില്‍ ഐടിഎ നല്‍കിയിരിക്കുന്നത്. ഇതിന് മുമ്പ് ഏപ്രില്‍ 26ന് നടന്ന ഡ്രോയിലെ മിനിമം സിആര്‍എസ് സ്‌കോറിനേക്കാള്‍ അഞ്ച് പോയിന്റുകള്‍ ഈ പ്രാവശ്യം വര്‍ധിച്ചിട്ടുണ്ട്.

മേല്‍പ്പറഞ്ഞ് മൂന്ന് പ്രോഗ്രാമുകളില്‍ നിന്നായി ഇമിഗ്രേഷന്‍ അപേക്ഷകള്‍ ശേഖരിച്ച് ഒരു അപ്ലിക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ കൈകാര്യം ചെയ്യുകയാണ് എക്‌സ്പ്രസ് എന്‍ട്രി അനുവര്‍ത്തിച്ച് വരുന്നത്. കനേഡിയന്‍ ഇമിഗ്രേഷന്‍ ഭൂമികയിലെ നിര്‍ണായകമായ പ്രോഗ്രാമാണ് എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാം. പിആര്‍ വാഗ്ദാനം ചെയ്ത് കൊണ്ട് വിദേശത്ത് നിന്നുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാരെ കാനഡയിലേക്ക് ആകര്‍ഷിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിനെ സഹായിക്കുന്ന പ്രോഗ്രാമാണിത്.

Other News in this category



4malayalees Recommends