വെറും 15ദിവസത്തെ ദാമ്പത്യബന്ധത്തിനൊടുവില്‍ നടീനടന്മാരായ സംയുക്തയും വിഷ്ണുകാന്തും വേര്‍പിരിഞ്ഞത് ആരാധകരില്‍ വലിയ ഞെട്ടലുളവാക്കിയിരുന്നു. ഇപ്പോഴിതാ വേര്‍പിരിയലിന് ശേഷം സംയുക്ത വിഷ്ണുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. പിന്നാലെ വിഷ്ണുകാന്തും സംയുക്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇത് സംബന്ധിച്ച ഒരു ഓഡിയോ പുറത്തുവിട്ടിരിക്കുകയാണ് നടന്‍.
ഇതുവരെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ തന്നെ സംസാരിച്ച് തീര്‍ക്കാം എന്നാണ് കരുതിയിരുന്നതെന്നും,ഇനി അതിനുള്ള സാഹചര്യങ്ങള്‍ കാണുന്നില്ലെന്നും വിഷ്ണുകാന്ത് പറയുന്നു. സംയുക്ത തന്നെ വെല്ലുവിളിക്കുകയും, ആളുകള്‍ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയത് കൊണ്ടുമാണ് മുന്‍ഭാര്യയ്‌ക്കെതിരായ ഓഡിയോ പുറത്തുവിടുന്നതെന്നും വിഷ്ണുകാന്ത് പറയുന്നു.
ഇനി തനിക്കോ തന്റെ കുടുംബത്തിനോ എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി സംയുക്ത ആയിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് വിഷ്ണുകാന്ത് ഓഡിയോ പുറത്തു വിട്ടത്.
ഓഡിയോ റെക്കോര്‍ഡ് ചെയ്തത് താന്‍ അല്ല എന്ന് വിഷ്ണുകാന്ത് പ്രത്യേകം പറയുന്നുണ്ട്. സംയുക്ത ഏട്ടനെ പോലെ കാണുന്ന സുഹൃത്ത് ആണ് റെക്കോര്‍ഡ് ചെയ്ത ഓഡിയോ വിഷ്ണുകാന്തി അയച്ചുകൊടുത്തത്. തന്നെ അടക്കം, സംയുക്തയെ സഹോദരിയെ പോലെ കണ്ട മൂന്ന് പേരെയും പറ്റിച്ചു എന്ന കാരണത്താലാണ് ഓഡിയോ റെക്കോര്‍ഡ് ചെയ്തതും അത് വിഷ്ണുവിന് അയച്ചുകൊടുത്തും.