സിദ്ദിഖ് കൊലപാതകം; മൃതദേഹം രണ്ടായി മുറിച്ച് പെട്ടിയിലാക്കി, പെട്ടിക്കുള്ളില്‍ നിന്ന് രൂക്ഷഗന്ധം ; മൃതദേഹത്തിന് ഏഴു ദിവസത്തെ പഴക്കം

സിദ്ദിഖ് കൊലപാതകം; മൃതദേഹം രണ്ടായി മുറിച്ച് പെട്ടിയിലാക്കി, പെട്ടിക്കുള്ളില്‍ നിന്ന് രൂക്ഷഗന്ധം ; മൃതദേഹത്തിന് ഏഴു ദിവസത്തെ പഴക്കം
തിരൂര്‍ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.സിദ്ദിഖിന്റെ മൃതദേഹം കൊലയാളികള്‍ രണ്ടായി മുറിച്ച് പെട്ടിയിലാക്കി. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. കൊലപാതകം നടന്നത് 18 നോ 19 നോ ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് പെട്ടികളിലുമായി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.

അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ നിന്നാണ് രണ്ട് ട്രോളി ബാഗുകള്‍ പൊലീസ് കണ്ടെടുത്തത്. ഇവിടുത്തെ പാറക്കൂട്ടത്തിനിടെയില്‍ നിന്നാണ് ഒരു ബാഗ് കണ്ടെടുത്തത്. രണ്ടാമത്തേത് അരുവിയിലും കിടന്നിരുന്നു. വെള്ളം ഒലിക്കുന്ന നിലയിലാണ് പെട്ടികള്‍ കണ്ടെത്തിയത്.

പാറക്കൂട്ടത്തിനിടെയില്‍ നിന്ന് കണ്ടെത്തിയ ബാഗിനുള്ളില്‍ നിന്ന് രൂക്ഷ ഗന്ധം ആണ് പുറത്ത് വന്നത്. സംഭവത്തില്‍ നാല് പേരെയാണ് നിലവില്‍ പൊലീസ് കസ്റ്റഡിയെടുത്തത്.

ഷിബിലി, സുഹൃത്ത്, ആഷിഘ് ഫര്‍ഹാന, ഫര്‍ഹാനയുടെ സഹോദരന്‍ ഷുക്കൂര്‍ എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. ഇയാള്‍ ജോലിക്കെത്തിയത് 15 ദിവസം മുമ്പായിരുന്നുവെന്നുമാണ് വിവരം.

Other News in this category4malayalees Recommends