യുഎസ് നേവിക്ക് നേരെ ചൈനീസ് ഹാക്കിംഗ് ; വോള്‍ട്ട് ടൈഫൂണ്‍സ് ഹാക്കര്‍മാര്‍ നിര്‍ണായകമായ യുഎസ് നെറ്റ്‌വര്‍ക്കുകള്‍ ആക്‌സസ് ചെയ്യുന്നു; ചൈനയുടെ കുത്സിത ലക്ഷ്യത്തിന് പുറകില്‍ പസിഫിക്കിലെ യുഎസ് നീക്കങ്ങള്‍ ചോര്‍ത്തല്‍

യുഎസ് നേവിക്ക് നേരെ ചൈനീസ് ഹാക്കിംഗ് ; വോള്‍ട്ട് ടൈഫൂണ്‍സ് ഹാക്കര്‍മാര്‍ നിര്‍ണായകമായ യുഎസ് നെറ്റ്‌വര്‍ക്കുകള്‍ ആക്‌സസ് ചെയ്യുന്നു; ചൈനയുടെ കുത്സിത ലക്ഷ്യത്തിന് പുറകില്‍ പസിഫിക്കിലെ യുഎസ് നീക്കങ്ങള്‍ ചോര്‍ത്തല്‍

യുഎസ് നേവിക്ക് നേരെ ചൈനീസ് ഹാക്കിംഗ് നടന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. പസിഫിക്ക് പ്രദേശത്ത് തര്‍ക്കങ്ങള്‍ നിലനില്‍ക്കെ യുഎസ് നേവിയുടെ ഇത് സംബന്ധിച്ച ആശയവിനിമയങ്ങളെ തകരാറിലാക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന് യുഎസ് ആരോപിക്കുന്നു. ചൈന നടത്തുന്ന ഹാക്കിംഗ് കാംപയിന്‍ മൈക്രോസോഫ്റ്റ് ആദ്യമായി തിരിച്ചറിഞ്ഞത് ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


ഈ കാംപയിന്‍ യുഎസ്, യുകെ, മറ്റ് സഖ്യരാജ്യങ്ങള്‍ എന്നിവിടങ്ങളിലെ അതോറിറ്റികള്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.വോള്‍ട്ട് ടൈഫൂണ്‍സ് എന്നറിയപ്പെടുന്ന ഈ ചൈനീസ് ഹാക്കിംഗ് ഗ്രൂപ്പ് യുഎസിലെയും ഗുവാമിലെയും സര്‍ക്കാര്‍, കമ്മ്യൂണിക്കേഷന്‍സ്, മാനുഫാക്ചറിംഗ്, ഐടി ഓര്‍ഗനൈസേഷനുകള്‍, വെസ്‌റ്റേണ്‍ പസിഫിക്ക് സമുദ്രത്തിലെ നിര്‍ണായകമായ മിലിട്ടറി പോസ്റ്റ് എന്നിവിടങ്ങളിലേക്കും നുഴഞ്ഞ് കയറിയെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.

ഇത്തരത്തില്‍ ഹാക്കിംഗിന് ഇരകളായ മിക്കവരെയും തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഈ ചൈനീസ് ഇടപെടല്‍ യുഎസ് നേവിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്നാണ് യുഎസ് നേവി സെക്രട്ടറി കാര്‍ലോസ് ഡെല്‍ ടോറോ വ്യാഴാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ വ്യാപ്തി എത്രയാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ലെന്നും സൂചനയുണ്ട്. ഈ ഹാക്കിംഗിനെ തുടര്‍ന്ന് ചൈനീസ് ഹാക്കര്‍മാര്‍ക്ക് നിര്‍ണായകമായ യുഎസ് നെറ്റ് വര്‍ക്കുകള്‍ നിലവിലും ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും ഈ ഹാക്കിംഗിലൂടെ അതാണ് അവര്‍ ലക്ഷ്യമിട്ടതെന്നുമാണ് യുഎസിലെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയിലെ സൈബര്‍ സെക്യൂരിറ്റി ഡയറക്ടറായ റോബ് ജോയ്‌സ് വ്യാഴാഴ്ച സിഎന്‍എന്നിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends