യുവി ക്രിയേഷന്‍സ് പ്രഭാസിന്റെ ആദിപുരുഷില്‍ നിന്ന് പിന്മാറി

യുവി ക്രിയേഷന്‍സ് പ്രഭാസിന്റെ ആദിപുരുഷില്‍ നിന്ന് പിന്മാറി
തെലുങ്ക് സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളിലൊന്നായ യുവി ക്രിയേഷന്‍സിന് നടന്‍ പ്രഭാസുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും അവര്‍ അദ്ദേഹത്തെ നായകനാക്കി സിനിമ നിര്‍മ്മിക്കാറുമുണ്ട്. നടന്റെ സിനിമകളുടെ വിതരണത്തിലും അവര്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് യുവി ക്രിയേഷന്‍സ് പ്രഭാസിന്റെ ആദിപുരുഷില്‍ നിന്ന് പിന്മാറിയെന്നാണ്.

ആദിപുരുഷ് സിനിമയുടെ തെലുങ്ക് സംസ്ഥാനത്തെ റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നത് യുവി ക്രിയേഷന്‍സാണ് വാങ്ങിയത്, മറ്റൊരു പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍സ് മീഡിയ ഫാക്ടറിയ്ക്ക് അവകാശം വിറ്റ് അവര്‍ പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സാമ്പത്തിക പ്രശ്‌നമാണ് കാരണമെന്നാണ് സൂചന.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രഭാസിനെ നായകനാക്കി ഒരുക്കിയ സാഹോ, രാധേ ശ്യാം തുടങ്ങിയ മുന്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Other News in this category4malayalees Recommends