ഓസ്‌ട്രേലിയയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് ഒരു ലക്ഷത്തിലധികം ഡോളര്‍ തട്ടിയെടുത്ത് സ്‌കാമര്‍മാര്‍; തട്ടിപ്പ് നടത്തിയത് എന്‍ബിഎയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഫോണ്‍ വിളിച്ച്; അക്കൗണ്ട് റീ സെറ്റ് ചെയ്യണമെന്ന് പറഞ്ഞുള്ള തട്ടിപ്പ്

ഓസ്‌ട്രേലിയയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് ഒരു ലക്ഷത്തിലധികം ഡോളര്‍ തട്ടിയെടുത്ത് സ്‌കാമര്‍മാര്‍; തട്ടിപ്പ് നടത്തിയത് എന്‍ബിഎയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഫോണ്‍ വിളിച്ച്; അക്കൗണ്ട് റീ സെറ്റ് ചെയ്യണമെന്ന് പറഞ്ഞുള്ള തട്ടിപ്പ്
ഓസ്‌ട്രേലിയയിലെ മൂന്ന് പ്രധാനപ്പെട്ട റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് സെറ്റില്‍മെന്റ് ഏജന്റുമാര്‍ക്ക് സ്‌കാമര്‍മാരാല്‍ വഞ്ചിതരായി ഒരു ലക്ഷം ഡോളറിലധികം നഷ്ടപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്തെ നാല് വലിയ ബാങ്കുകളിലൊന്നായ എന്‍ബിഎയിലെ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് സ്‌കാമര്‍മാര്‍ വന്‍ തുക ഇത്തരത്തില്‍ അടിച്ചെടുത്തിരിക്കുന്നത്. അടുത്തിടെ പേമെന്റ് അടച്ച അക്കൗണ്ട് ബ്ലോക്കായെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ ഈ റിയല്‍ എസ്റ്റേറ്റ് കമ്പനികളെ ഫോണ്‍ വിളിച്ച് കെണിയില്‍ പെടുത്തിയിരുന്നത്.

സംശയകരമായ പ്രവര്‍ത്തനത്തിന്റെ പേരിലാണ് അക്കൗണ്ട് ബ്ലോക്കാക്കിയതെന്നും ഇത് റീസെറ്റ് ചെയ്യണമെന്നും ബാങ്ക് പ്രതിനിധികള്‍ ചമഞ്ഞ് സ്‌കാമര്‍മാര്‍ ഫോണ്‍ ചെയ്തപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ അത് വിശ്വസിക്കുകയും വിലയേറിയ തങ്ങളുടെ ബാങ്ക് വിവരങ്ങള്‍ അവര്‍ക്ക് കൈമാറുകയുമായിരുന്നു. ഇതിലൊരു റിയല്‍ എസ്റ്റേറ്റ് ഏജന്റിന് 43,080 ഡോളറാണ് ഇത്തരത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. രണ്ട് സെറ്റില്‍മെന്റ് ഏജന്റുമാര്‍ക്ക് ഈ വിധത്തില്‍ 64,468 ഡോളറാണ് നഷ്ടമായിരിക്കുന്നത്.

രണ്ട് കേസുകളിലും ഈ ഏജന്റുമാര്‍ ഏറ്റവുമൊടുവിലായി എത്ര തുകയാണ് എന്‍ബിഎയിലേക്ക് അടച്ചതെന്ന് സ്‌കാമര്‍മാര്‍ കൃത്യമായി മനസിലാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അക്കൗണ്ട് അണ്‍ലോക്ക് ചെയ്യാനായി തങ്ങള്‍ ഒരു കോഡ് അയച്ചിട്ടുണ്ടെന്നും അത് പറഞ്ഞ് തരണമെന്നും സ്‌കാമര്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇരകള്‍ അത് വിശ്വസിക്കുകകയും കോഡ് അയച്ച് കൊടുക്കുകയുമായിരുന്നു. എന്നാല്‍ ഏജന്റുമാരുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനുളള കോഡായിരുന്നു ഇത്. ഇതിലൂടെ അക്കൗണ്ടുകളില്‍ നിന്ന് വന്‍ തുകകള്‍ സ്‌കാമര്‍മാര്‍ അനായാസം പിന്‍വലിക്കുകയായിരുന്നു.

Other News in this category4malayalees Recommends