സൗത്ത് ഓസ്‌ട്രേലിയയിലെ സ്‌കില്‍ഡ് ആന്‍ഡ് ബിസിനസ് മൈഗ്രേഷന്‍; ചില പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ എട്ടിന് മുമ്പ് ലോഡ്ജ് ചെയ്തില്ലെങ്കില്‍ കാര്യമുണ്ടാകില്ല; ഈ പ്രോഗ്രാമുകള്‍ ജൂണ്‍ എട്ടിന് ക്ലോസ് ചെയ്ത് പുതിയ അപേക്ഷകള്‍ക്കായി തുറക്കും

സൗത്ത് ഓസ്‌ട്രേലിയയിലെ സ്‌കില്‍ഡ് ആന്‍ഡ് ബിസിനസ് മൈഗ്രേഷന്‍;   ചില പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ എട്ടിന് മുമ്പ് ലോഡ്ജ് ചെയ്തില്ലെങ്കില്‍ കാര്യമുണ്ടാകില്ല; ഈ പ്രോഗ്രാമുകള്‍ ജൂണ്‍ എട്ടിന് ക്ലോസ് ചെയ്ത് പുതിയ അപേക്ഷകള്‍ക്കായി തുറക്കും

സൗത്ത് ഓസ്‌ട്രേലിയയുടെ സ്‌കില്‍ഡ് ആന്‍ഡ് ബിസിനസ് മൈഗ്രേഷന്‍ പ്രോഗ്രാമുകളോട് 2022-23 പ്രോഗ്രാം ഇയറില്‍ നല്ല റെസ്‌പോണ്‍സായിരുന്നു ഉണ്ടായിരുന്നതെന്നും ഇത് പുതിയ റെക്കോര്‍ഡ് കുറിച്ചുവെന്നും റിപ്പോര്‍ട്ട്. 2023ല്‍ ഈ പ്രോഗ്രാമുകളോട് മുമ്പില്ലാത്ത വിധത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരെത്തിയെന്നാണ് സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്.


സൗത്ത് ഓസ്‌ട്രേലിയയിലെ സ്‌കില്‍ഡ് ആന്‍ഡ് ബിസിനസ് മൈഗ്രേഷന് കീഴില്‍ വരുന്ന ചില സുപ്രധാന പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുണ്ട്. ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ (ജിഎസ്എം) രജിസ്‌ട്രേഷന്‍ ഓഫ് ഇന്ററസ്റ്റ് (ആര്‍ഒഐ), ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ ഡയറക്ട് അപ്ലിക്കേഷന്‍സ് ( 491 ആന്‍ഡ് 190), ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം( ബിഐഐപി) എന്റര്‍പ്രണര്‍ സ്ട്രീം (സബ്ക്ലാസ് 188ഇ) പ്രോഗ്രാമുകളുമായി ബന്ധപ്പെട് നിര്‍ണായക അറിയിപ്പുകളാണിവ.

ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ കമന്‍സ് ചെയ്യുകയും എന്നാല്‍ ലോഡ്ജ് ചെയ്യുകയും ചെയ്യാത്തവര്‍ക്കുള്ള ഓര്‍മപ്പെടുത്തലാണിത്. ഇവ ജൂണ്‍ എട്ടിന് മുമ്പ് ലോഡ്ജ് ചെയ്തിട്ടില്ലെങ്കില്‍ കാര്യമുണ്ടാവില്ലെന്നാണ് മുന്നറിയിപ്പ്. ഈ പ്രോഗ്രാമുകള്‍ ജൂണ്‍ എട്ടിന് ക്ലോസ് ചെയ്യുകയും പുതിയ അപേക്ഷകള്‍ക്കായി തുറക്കപ്പെടുകയും ചെയ്യുന്നതിനാലാണ് ഈ മുന്നറിയിപ്പുമായി സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ജൂണ്‍ എട്ടിന് മുമ്പ് നിലവിലുള്ള അപേക്ഷകള്‍ ലോഡ്ജ് ചെയ്താല്‍ അവ സ്‌കില്‍ഡ് ആന്‍ഡ് ബിസിനസ് മൈഗ്രേഷന്‍ പരിഗണിക്കുന്നത് തുടരുന്നതായിരിക്കും. 188എ ഇന്റന്‍ഷന്‍ ടു അപ്ലൈ (ഐടിഎ) അടക്കമുള്ള എല്ലാ ബിഐഐപി അപേക്ഷകളും 2023 ജൂണ്‍ 30 ഓടെ പ്രൊസസ് ചെയ്യുന്നതായിരിക്കും. ജൂലൈ നാല് വൈകുന്നേരം അഞ്ച് മണിക്ക് സ്‌കില്‍ഡ് ആന്‍ഡ് ബിസിനസ് മൈഗ്രേഷന്‍ 2023-24 പ്രോഗ്രാം ഇയറിനെക്കുറിച്ച് ഒരു വെബിനാര്‍ നടത്തുന്നുണ്ട്.

Other News in this category4malayalees Recommends