നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനുപകരം കഞ്ചാവുമടിച്ച് ഹിമാലയത്തില്‍ പോയാല്‍ മതിയായിരുന്നു എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകാം ; ഗുസ്തി താരങ്ങളെ പിന്തുണച്ച് ഹരീഷ് പേരടി

നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനുപകരം കഞ്ചാവുമടിച്ച് ഹിമാലയത്തില്‍ പോയാല്‍ മതിയായിരുന്നു എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകാം ; ഗുസ്തി താരങ്ങളെ പിന്തുണച്ച് ഹരീഷ് പേരടി
ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയറിയിച്ച് നടന്‍ ഹരീഷ് പേരടി. ബ്രിജ് ഭൂഷണെതിരായി നടപടി എടുക്കാത്തിടത്തോളം സമരമുഖത്ത് തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗുസ്തി താരങ്ങള്‍. ഇന്ത്യ ഗേറ്റില്‍ നിരാഹാര സമരവും തുടരും. തങ്ങള്‍ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകള്‍ക്ക് ഗംഗയില്‍ ഒഴുക്കാനും താരങ്ങള്‍ എത്തിയിരുന്നു.

അനീതികള്‍ക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സില്‍ ഇല്ല,രാജ്യത്തിന്റെ അഭിമാന മാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പമാണെന്ന് ഹരീഷ് കുറിച്ചു.

രാജ്യത്തിന്റെ അഭിമാനം കാത്ത കായികതാരങ്ങള്‍ നീതിക്കുവേണ്ടി തെരുവില്‍..ഭഗവത്ഗീതപോലും സ്വന്തം ഭാഷയില്‍ അക്ഷരം കൂട്ടി വായിക്കാനറിയാത്ത സന്യാസിമാര്‍ നിയമ നിര്‍മ്മാണ സഭയില്‍…മുട്ടയുടെ വെള്ള കഴിച്ച് നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനുപകരം കഞ്ചാവുമടിച്ച് ഹിമാലയത്തില്‍ പോയാല്‍ മതിയായിരുന്നു എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകാം …

അങ്ങിനെ തോന്നാന്‍ പാടില്ല,കാരണം ഒരു പണിയുമെടുത്ത് ജീവിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കുള്ളതാണ് സന്യാസ,പുരോഹിത,ഉസ്താദ് കപട വേഷങ്ങള്‍..അനീതികള്‍ക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സില്‍ ഇല്ല,രാജ്യത്തിന്റെ അഭിമാന മാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം.

Other News in this category



4malayalees Recommends