യുകെയില്‍ 2023ലെ ആദ്യ ക്വാര്‍ട്ടറില്‍ ബില്‍ഡിംഗ് സൊസൈറ്റികളില്‍ നിന്നെടുക്കപ്പെട്ട മോര്‍ട്ട്‌ഗേജുകളില്‍ 2022ലെ ആദ്യ ക്വാര്‍ട്ടറിലേക്കാള്‍ ഏതാണ്ട് 25 ശതമാനം ഇടിവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഹൗസിംഗ് മാര്‍ക്കറ്റിലെ താഴുന്ന ഡിമാന്റാണിതിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നതെന്നാണ് വിദഗ്ധര്‍ എടുത്ത് കാട്ടുന്നത്. ബില്‍ഡിംഗ് സൊസൈറ്റീസ് അസോസിയേഷനില്‍ (ബിഎസ്എ) നിന്നുള്ള ഏറ്റവും പുതിയ ഡാറ്റയാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 2022ലെ അവസാന ക്വാര്‍ട്ടറിലേക്കാള്‍ മോര്‍ട്ട്‌ഗേജ് അപ്രൂവലുകളില്‍ വര്‍ധനവുണ്ടായെന്നും ഹൗസിംഗ് മാര്‍ക്കറ്റ് ആക്ടിവിറ്റിയില്‍ ചെറിയ തോതിലുള്ള ചില മെച്ചപ്പെടലുകളുണ്ടാകാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണിത് സൂചിപ്പിക്കുന്നതെന്നും പുതിയ കണക്കുകള്‍ എടുത്ത് കാട്ടുന്നു. 2023ലെ ആദ്യ ക്വാര്‍ട്ടറിലെ ഗ്രോസ് ലെന്‍ഡിംഗ് 13.9 ബില്യണ്‍ പൗണ്ടിന്റേതായിരുന്നു. എന്നാല്‍ 2022ലെ ആദ്യ ക്വാര്‍ട്ടറില്‍ ഇത് 17.9 ബില്യണ്‍ പൗണ്ടിന്റേതായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഇക്കാര്യത്തില്‍ 23 ശതമാനം ഇടിവാണ് ഒരു വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്.
ഈ വര്‍ഷത്തിലെ ആദ്യ ക്വാര്‍ട്ടറില്‍ ബില്‍ഡിംഗ് സൊസൈറ്റികള്‍ 85,234 മോര്‍ട്ട്‌ഗേജ് ലോണുകളാണ് അപ്രൂവ് ചെയ്തിരിക്കുന്നത്. എന്നാല്‍ 2022ലെ ആദ്യ ക്വാര്‍ട്ടറില്‍ അപ്രൂവ് ചെയ്യപ്പെട്ട 111,723 മോര്‍ട്ട്‌ഗേജ് ലോണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 24 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 2022ലെ അവസാന ക്വാര്‍ട്ടറില്‍ അപ്രൂവ് ചെയ്യപ്പെട്ട 75,758 മോര്‍ട്ട്‌ഗേജ് ലോണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 13 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ആദ്യ ക്വാര്‍ട്ടറിലുണ്ടായിരിക്കുന്നത്.
2023ലെ ആദ്യ ക്വാര്‍ട്ടറില്‍ ബില്‍ഡിംഗ് സൊസൈറ്റികള്‍ 21,498 ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്കാണ് ലോണ്‍ അനുവദിച്ചിരിക്കുന്നത്. 2022ലെ ആദ്യ ക്വാര്‍ട്ടറില്‍ ഇത്തരത്തില്‍ 25,735 ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്ക് ലോണ്‍ അനുവദിച്ചിരുന്നുവെന്നറിയുമ്പോള്‍ ഇക്കാര്യത്തില്‍ 16 ശതമാനം താഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മാന്ദ്യം ഹൗസിംഗ് മാര്‍ക്കറ്റിലുണ്ടാക്കിയ ആഘാതത്തിന്റെ പ്രതിഫലനമാണ് . ബില്‍ഡിംഗ് സൊസൈറ്റികള്‍ നല്‍കിയ മോര്‍ട്ട്‌ഗേജ് കടത്തില്‍ ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉണ്ടാക്കിയ താഴ്ചയെന്നാണ് ബിഎസ്എ ചീഫ് എക്‌സിക്യൂട്ടീവായ റോബിന്‍ ഫിയ്ത്ത് പറയുന്നത്.