യുഎസിലെ നിര്‍ണായകമായ ഡെബ്റ്റ് സീലിംഗ് ബില്‍ യുഎസ് കോണ്‍ഗ്രസില്‍ പാസായി; ബില്‍ നിയമമാകുന്നതിന് ഭൂരിഭാഗം സെനറ്റര്‍മാരുടെയും പിന്തുണ; 31.4 ട്രില്യണ്‍ ഡോളര്‍ കടം വാങ്ങല്‍ പരിധി ഇല്ലാതാകും; ഫെഡറല്‍ ചെലവിടലില്‍ കാര്യമായ വെട്ടിക്കുറയ്ക്കല്‍ വരും

യുഎസിലെ നിര്‍ണായകമായ ഡെബ്റ്റ് സീലിംഗ് ബില്‍ യുഎസ് കോണ്‍ഗ്രസില്‍ പാസായി;  ബില്‍ നിയമമാകുന്നതിന് ഭൂരിഭാഗം സെനറ്റര്‍മാരുടെയും പിന്തുണ; 31.4 ട്രില്യണ്‍ ഡോളര്‍ കടം വാങ്ങല്‍ പരിധി ഇല്ലാതാകും; ഫെഡറല്‍ ചെലവിടലില്‍ കാര്യമായ വെട്ടിക്കുറയ്ക്കല്‍ വരും
യുഎസിന്റെ 31.4 ട്രില്യണ്‍ ഡോളര്‍ കടം വാങ്ങല്‍ പരിധി അഥവാ ഡെബ്റ്റ് സീലിംഗ് എടുത്ത് മാറ്റുന്നതിന് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ ഇന്നലെ പ്രസിഡന്റ് ജോ ബൈഡന്റെ ദൗത്യം വിജയം കണ്ടു. നിര്‍ണായകമായ ഒരു തടസം മറി കടന്നാണ് യുഎസ് കോണ്‍ഗ്രസ് ഇത് സംബന്ധിച്ച ബില്‍ പാസാക്കിയിരിക്കുന്നത്. ഇതിന് പുറമെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഫെഡറല്‍ സ്‌പെന്‍ഡിംഗ് കട്ട്‌സിനും സെനറ്റര്‍മാരില്‍ ഭൂരിഭാഗവും അംഗീകാരം നല്‍കി.

ഇത് സംബന്ധിച്ച എല്ലാ മെമ്പര്‍മാരും പങ്കെടുക്കുന്ന ചര്‍ച്ചകളും വോട്ടെടുപ്പും ഇന്ന് നടക്കും. ഹൗസ് കമ്മിറ്റി ഇന്നലെ ആറിനെതിരെ ഏഴ് വോട്ടുകള്‍ നല്‍കിയാണ് പ്രസ്തുത നിയമങ്ങള്‍ പാസാക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഫുള്‍ ചേംബറില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. ടു കമ്മിറ്റി റിപ്പബ്ലിക്കന്‍സ് റെപ്രസന്റേറ്റീവ്‌സ് ചിപ് റോയ്, റാല്‍ഫ് നോര്‍മാന്‍ എന്നിവര്‍ പ്രസ്തുത ബില്ലിനെ എതിര്‍ക്കുന്നതിന് നേതൃത്വം നല്‍കി രംഗത്തെത്തിയിരുന്നു.

അവസാന തീയതിയായ ജൂണ്‍ അഞ്ചിന് മുമ്പ് 99 പേജ് വരുന്ന ഇത് സംബന്ധിച്ച ബില്‍ പാസാക്കുന്നതില്‍ തങ്ങള്‍ വിജയിക്കുമെന്ന് ബൈഡനും ഹൗസ് സ്പീക്കര്‍ കെവില്‍ മാക് കാര്‍ത്തിയും നേരത്തെ തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ തങ്ങളുടെ നിലവിലെ ചെലവിടല്‍ ബജറ്റായ 1.5 ട്രില്യണ്‍ ഡോളര്‍ വെട്ടിക്കുറയ്ക്കുമെന്ന് നോണ്‍ പാര്‍ട്ടിസാന്‍ ബഡ്ജറ്റ് സ്‌കോര്‍കീപ്പര്‍ ഫോര്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പുതിയ നിയമം പാസായാല്‍ പൊതുക്കടത്തിന് മേലുള്ള പലിശയില്‍ 188 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്ന് കോണ്‍ഗ്രഷണല്‍ ബഡ്ജറ്റ് ഓഫീസും പ്രതികരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends