കണ്ണൂരില്‍ എക്‌സിക്യൂട്ടിവ് എക്പ്രസിന് വീണ്ടും തീപിടിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാല്‍ ഇതിനിടയിലും ഏറെ ആശ്വാസം തരുന്നത് ഒരു വന്‍ദുരന്തം ഒഴിവായതാണ്. ട്രെയിനില്‍ തീപടര്‍ന്ന് പിടച്ച കോച്ചിന് ഏകദേശം 100 മീറ്റര്‍ അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധന സംഭരണകേന്ദ്രമുള്ളത്.
റെയില്‍വെ സ്റ്റേഷനടുത്ത് ഭാരത് പെട്രോളിയത്തിന്റെ ഡീസല്‍ സംഭരണ കേന്ദ്രത്തില്‍. അഞ്ചിലേറെ വലിയ ടാങ്കുകളിലാണ് ഡീസല്‍ സംഭരിച്ചിട്ടുള്ളത്. തീപിടിത്തത്തില്‍ നിന്ന് ഏതെങ്കിലും ചെറിയ തരത്തില്‍ പൊട്ടിത്തെറിയുണ്ടായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന ദുരന്തത്തിന്റെ വ്യാപ്തി ആലോചിക്കാന്‍ കൂടിയാകുമായിരുന്നില്ല.
ട്രെയിനിന് സമീപത്തുനിന്ന് ഡീസല്‍ ടാങ്കുകളിലേക്ക് ഡീസല്‍ നിറക്കുന്ന ട്രെയിനില്‍ നിന്നുള്ള പൈപ്പുകളുണ്ട്. ഇവിടെയാണ് തീപിടിത്തമുണ്ടായത്. അ?ഗ്‌നിശമന സേന പെട്ടെന്ന് തീ അണച്ചതോടെ തീ വ്യാപനം തടയുകയായിരുന്നു.
ബോഗി മുഴുവന്‍ കത്തി നശിച്ചെങ്കിലും , പെട്ടെന്ന് തന്നെ തീയണയക്കാനായത് മൂലം വന്‍ ദുരന്തം ഒഴിവാക്കാനായി. മറിച്ചായിരുന്നെങ്കില്‍ ഒരു മഹാദുരന്തത്തിനു കൂടി കേരളം സാക്ഷിയായേനെ.