യുകെയില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ശരാശരി മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 39 ശതമാനം വര്‍ധവ്; പ്രതിമാസ തിരിച്ചടവില്‍ 314 പൗണ്ടിന്റെ പെരുപ്പം; തിരിച്ചടവിലെ വര്‍ധനവില്‍ 80 ശതമാനവും സംഭവിച്ചത് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍

യുകെയില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ശരാശരി മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 39 ശതമാനം വര്‍ധവ്; പ്രതിമാസ തിരിച്ചടവില്‍ 314 പൗണ്ടിന്റെ പെരുപ്പം;  തിരിച്ചടവിലെ വര്‍ധനവില്‍ 80 ശതമാനവും സംഭവിച്ചത് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍

യുകെയില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ശരാശരി മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 39 ശതമാനം വര്‍ധവുണ്ടായെന്ന് റിപ്പോര്‍ട്ട്. ഒക്ടാനെ കാപിറ്റല്‍ നിരത്തുന്ന പുതിയ കണക്കുകള്‍ പ്രകാരം മാസത്തില്‍ 314 പൗണ്ടിന്റെ വര്‍ധനവാണ് മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം വര്‍ധനവുമുണ്ടായിരിക്കുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലാണ്. നിലവിലെ ശരാശരി വീട് വിലയായ 285,009 പൗണ്ട്, ടിപ്പിക്കല്‍ മോര്‍ട്ട്‌ഗേജ് നിരക്കായ 3.85 ശതമാനം, 25 വര്‍ഷത്തെ ലോണിനുള്ള 25 ശതമാനം ഡിപ്പോസിറ്റ്, മാസത്തിലെ ശരാശരി മോര്‍ട്ട്‌ഗേജ് റീപേമെന്റായ 1111 പൗണ്ട് എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നതെന്ന് ഒക്ടാനെ കാപിറ്റല്‍ നടത്തിയ ഇത് സംബന്ധിച്ച ഗവേഷണം വെളിപ്പെടുത്തുന്നു.


2013ല്‍ ശരാശരി വീട് വില 223,983 പൗണ്ടായിരുന്നപ്പോള്‍ പണപ്പെരുപ്പത്തിന് അനുസരിച്ചുളള ക്രമീകരണ പ്രകാരം പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് 797 പൗണ്ടായിരുന്നുവെന്നും പുതിയ ഡാറ്റകള്‍ വെളിപ്പെടുത്തുന്നു. മോര്‍ട്ട്‌ഗേജ് തിരിച്ചടവിലുണ്ടായ പ്രതിമാസ വര്‍ധനവില്‍ 314 പൗണ്ടിന്റെ വര്‍ധനവുണ്ടായത് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെയാണെന്നാണ് ഇത് സംബന്ധിച്ച ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. 2018ല്‍ മോര്‍ട്ട്‌ഗേജിനുള്ള പ്രതിമാസ ശരാശരി ചെലവ് 860 പൗണ്ടായിരുന്നു.

അന്ന് ശരാശരി മോര്‍ട്ട്‌ഗേജ് നിരക്ക് 1.83 ശതമാനമായിരുന്നു. ഇത് പ്രകാരം 2013നും 2018നുമിടയില്‍ മാസാന്ത മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 64 പൗണ്ടിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. അതായത് കഴിഞ്ഞ ദശാബ്ദത്തിലുണ്ടായ മൊത്തം തിരിച്ചടവ് വര്‍ധനവില്‍ വെറും 20 ശതമാനം മാത്രമാണ് ആദ്യത്തെ അഞ്ച് വര്‍ഷങ്ങളിലുണ്ടായിരിക്കുന്നത്. ശേഷിക്കുുന്ന 80 ശതമാനം വര്‍ധനവ് അഥവാ പ്രതിമാസ തിരിച്ചടവിലെ ശേഷിക്കുന്ന 250 പൗണ്ട് വര്‍ധനവ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലാണുണ്ടായിരിക്കുന്നത്.

മോര്‍ട്ട്‌ഗേജിനുളള ശരാശരി ചെലവില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ വര്‍ധനവുണ്ടായെന്നും വീടുകള്‍ക്കുള്ള വില വര്‍ധിച്ചതാണ് ഇതിന് പ്രധാന കാരണമെന്നും ഒക്ടാനെ കാപിറ്റല്‍ ചീഫ് എക്‌സിക്യൂട്ടീവായ ജോനാതന്‍ സാമുവല്‍സ് പറയുന്നു. ഇത്തരത്തിലുള്ള ചെലവ് വര്‍ധനവ് 2021 ഡിസംബറിന് ശേഷമാണ് ഏറ്റവും വര്‍ധിച്ചതെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായി 12 പ്രാവശ്യം അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിച്ചത് മോര്‍ട്ട്‌ഗേജ് ചെലവുകള്‍ വര്‍ധിക്കുന്നതിന് കാരണമായെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends