യുകെയില്‍ ബ്രെക്‌സിറ്റിന് ശേഷം വിവിധ തൊഴില്‍ മേഖലകളില്‍ യൂറോപ്യന്‍മാരുടെ ആധിപത്യം തകര്‍ന്നു; പകരം ഇന്ത്യക്കാരടക്കമുള്ള നോണ്‍ യൂറോപ്യന്‍മാര്‍ കൂടുതലായെത്തി; 2022ല്‍ യൂറോപ്യന്‍ തൊഴിലാളികള്‍ 2.5 മില്യണും പുറത്തുള്ളവര്‍ 2.7 മില്യണും

യുകെയില്‍ ബ്രെക്‌സിറ്റിന് ശേഷം വിവിധ തൊഴില്‍ മേഖലകളില്‍ യൂറോപ്യന്‍മാരുടെ ആധിപത്യം തകര്‍ന്നു; പകരം ഇന്ത്യക്കാരടക്കമുള്ള നോണ്‍ യൂറോപ്യന്‍മാര്‍ കൂടുതലായെത്തി; 2022ല്‍ യൂറോപ്യന്‍ തൊഴിലാളികള്‍ 2.5 മില്യണും പുറത്തുള്ളവര്‍ 2.7 മില്യണും

യുകെയില്‍ ബ്രെക്‌സിറ്റിന് ശേഷം വിവിധ തൊഴില്‍ മേഖലകളിലേക്ക് യൂറോപ്യന്‍മാരേക്കാള്‍ കൂടുതല്‍ പകരം ഇന്ത്യക്കാരടക്കമുള്ള നോണ്‍ യൂറോപ്യന്‍മാര്‍ കൂടുതലായെത്തിയെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍മാര്‍ കൂടുതലായി ഇവിടം വിട്ട് പോകുകയും ഇവിടേക്ക് വരുന്നത് കുറഞ്ഞതുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ദി ഗാര്‍ഡിയന്‍ നടത്തിയ വിശകലനമനുസരിച്ച് 2022ലാണ് യുകെയിലെ ചില നിര്‍ണായക മേഖലകളില്‍ നോണ്‍ യൂറോപ്യന്‍മാര്‍ യൂറോപ്യന്മാരെ ആദ്യമായി മറികടന്നിരിക്കുന്നത്.


ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം യുകെയില്‍ 2.7 മില്യണ്‍ നോണ്‍ യൂറോപ്യന്‍മാര്‍ ജോലി ചെയ്യുന്നുവെങ്കില്‍ യൂറോപ്യന്‍മാരുടെ എണ്ണം 2.5 മില്യണായാണ് കുറഞ്ഞിരിക്കുന്നത്. അക്കൊമഡേഷന്‍, ഫുഡ് സര്‍വീസസ്, അഡ്മിന്‍, ഹോള്‍സെയില്‍, റീട്ടെയില്‍, വെഹിക്കിള്‍ റിപ്പയര്‍, തുടങ്ങിയ യൂറോപ്യന്‍മാര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന നിരധി തൊഴില്‍ മേഖലകളില്‍ നിലവില്‍ നോണ്‍ യൂറോപ്യന്‍മാരും ബ്രിട്ടീഷുകാരുമാണ് കൂടുതലായി കടന്ന് വരുന്നതെന്നും പുതിയ ഗവേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

എന്നാല്‍ യുകെയിലെ കാര്‍ഷിക മേഖല, ഫോറസ്ട്രി, ഫിഷിംഗ് മേഖലകളില്‍ ഇപ്പോഴും യൂറോപ്യന്‍ തൊഴിലാളികളാണ് കൂടുതലുള്ളതെങ്കിലും ഈ മേഖലയിലും ബ്രെക്‌സിറ്റിനെ തുടര്‍ന്നുള്ള മാറ്റങ്ങള്‍ പ്രകടമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം കഴിഞ്ഞ സമ്മറിലെ കണക്കുകള്‍ പ്രകാരം ഈ മേഖലകളിലെ തൊഴിലാളികളില്‍ ഏഴിലൊരാളെന്ന തോതിലാണ് യൂറോപ്യന്മാരാണ്. എന്നാല്‍ കോവിഡിന് മുമ്പ് ഈ മേഖലകളില്‍ ജോലി ചെയ്തിരുന്നവരില്‍ 23 ശതമാനം പേരും യൂറോപ്യന്‍മാരായിരുന്നുവെന്നറിയുമ്പോഴാണ് മാറ്റത്തിന്റെ തോത് മനസിലാക്കാന്‍ സാധിക്കുന്നത്.

ഇത് പ്രകാരം പ്രസ്തുത മേഖലകളിലെ നോണ്‍ യൂറോപ്യന്‍മാരുടെ അനുപാതത്തില്‍ ആറ് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2019ല്‍ ഈ വര്‍ധനവ് രണ്ട് ശതമാനവും ബ്രെക്‌സിറ്റ് റഫറണ്ടത്തിന് മുമ്പ് വെറും ഒരു ശതമാനവുമായിരുന്നുവെന്നറിയുമ്പോഴാണ് ഈ മാറ്റം എത്രമാത്രം വലുതാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നത്. 2020ന് മുമ്പ് ഹോസ്പിറ്റാലിറ്റി, അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് സെക്ടറുകളിലെ ജോലിക്കാരില്‍ മൂന്നില്‍ രണ്ട് പേരും യൂറോപ്പില്‍ നിന്നുള്ളവരായിരുന്നു. ഇതിന് പുറമെ ഹോള്‍സെയില്‍, വെഹിക്കില്‍ റീട്ടെയില്‍, റിപ്പയര്‍, മൈനിംഗ് മേഖലകളില്‍ പകുതിയോളം പേരും യൂറോപ്യന്‍മാരായിരുന്നു. എന്നാല്‍ നിലവില്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്നവരില്‍ യുകെക്ക് പുറത്ത് ജനിച്ചവര്‍ പകുതിയില്‍ കുറവ് മാത്രമാണ്.


Other News in this category



4malayalees Recommends