ഓരോ പുകയെടുക്കുമ്പോഴും മുന്നറിയിപ്പ് കാണണം ; പുകവലിയ്‌ക്കെതിരെ കാനഡ

ഓരോ പുകയെടുക്കുമ്പോഴും മുന്നറിയിപ്പ് കാണണം ; പുകവലിയ്‌ക്കെതിരെ കാനഡ
പുകവലിക്കാരെ പിന്തിരിപ്പിക്കാനായി പുതിയ മാര്‍ഗം പരീക്ഷിക്കാന്‍ കാനഡ, ഓരോ സിഗററ്റിലും പുകവലിയുടെ അപകട മുന്നറിയിപ്പ് നല്‍കാനാണ് തീരുമാനം.

പുകവലി അര്‍ബുദത്തിന് കാരണമാകും. കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കും. വന്ധ്യതക്കും രക്താര്‍ബുദത്തിനും കാരണമാകും. ഓരോ പുകവും വിഷമാണ് എന്നീ മുന്നറിയിപ്പുകള്‍ ഓരോ സിഗററ്റിലും ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രിന്റ് ചെയ്യും. അതുവഴി ബോധവത്കരണം ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്.

പല രാജ്യങ്ങളും സിഗററ്റ് പാക്കറ്റിനുപുറത്ത് മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും ആദ്യമായിട്ടാണ് സിഗററ്റില്‍ മുന്നറിയിപ്പ്. പാക്കറ്റിന് മുകളില്‍ നല്‍കുന്നതിനേക്കാള്‍ ഗുണകരമാകുമെന്നാണ് കനേഡിയന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

Other News in this category



4malayalees Recommends