യുഎസില്‍ ഏപ്രിലില്‍ അപ്രതീക്ഷിതമായി ജോബ് ഓപ്പണിംഗുകള്‍ വര്‍ധിച്ചു;ജോബ് ഓപ്പണിംഗുകള്‍ 3,58,000ത്തില്‍ നിന്നും 10.1 മില്യണായി പെരുകി; ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് തൊഴിലിനുള്ള സാധ്യതകളേറുന്നു; ഏറ്റവും പുതിയ ജെഒഎല്‍ടിഎസ് റിപ്പോര്‍ട്ട്

യുഎസില്‍ ഏപ്രിലില്‍ അപ്രതീക്ഷിതമായി ജോബ് ഓപ്പണിംഗുകള്‍ വര്‍ധിച്ചു;ജോബ് ഓപ്പണിംഗുകള്‍ 3,58,000ത്തില്‍ നിന്നും 10.1 മില്യണായി പെരുകി; ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് തൊഴിലിനുള്ള സാധ്യതകളേറുന്നു; ഏറ്റവും പുതിയ ജെഒഎല്‍ടിഎസ് റിപ്പോര്‍ട്ട്
യുഎസില്‍ ഏപ്രിലില്‍ അപ്രതീക്ഷിതമായി ജോബ് ഓപ്പണിംഗുകള്‍ വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യതയേറുകയും ചെയ്തു. രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റിന്റെ ശക്തി വെളിപ്പെടുത്തുന്ന ഈ കണക്കുകള്‍ ജൂണില്‍ പലിശനിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാനുള്ള ഫെഡറല്‍ റിസര്‍വിന്റെ നീക്കം ത്വരിതപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

തൊഴിലുകള്‍ക്കുള്ള ഡിമാന്റിനെ അളക്കുന്നതിനുള്ള നല്ലൊരു മാനദണ്ഡമായിട്ടാണ് ജോബ് ഓപ്പണിംഗുകളുടെ വര്‍ധനവിനെ കണക്കാക്കുന്നത്. ഇത് പ്രകാരം ജോബ് ഓപ്പണിംഗുകള്‍ 3,58,000ത്തില്‍ നിന്നും 10.1 മില്യണിലേക്കാണിവ വര്‍ധിച്ചിരിക്കുന്നത്. ബുധനാഴ്ച പുറത്ത് വിട്ട ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജോബ് ഓപ്പണിംഗ് ആന്‍ഡ് ലേബര്‍ ടേണോവര്‍ സര്‍വേ അഥവാ ജെഒഎല്‍ടിഎസ് റിപ്പോര്‍ട്ടിലൂടെയാണിക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന 9.59 മില്യണ്‍ ജോബ് ഓപ്പണിംഗുകളില്‍ നിന്ന് മാര്‍ച്ചില്‍ അവ 9.75 മില്യണ്‍ ജോബ് ഓപ്പണിംഗുകളായി വര്‍ധിച്ചതും നല്ലൊരു പ്രവണതയായി കണക്കാക്കുന്നു.

ഇത് സംബന്ധിച്ച് റോയിട്ടേര്‍സ് എക്കണോമിസ്റ്റുകള്‍ക്കിടയില്‍ ഒരു സര്‍വേ നടത്തിയിരുന്നു. അത് പ്രകാരം 9.375 മില്യണ്‍ ജോബ് ഓപ്പണിംഗുകളാണ് പ്രവചിക്കപ്പെട്ടിരുന്നത്. യുഎസ് സമ്പദ് വ്യവസ്ഥ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും ഇവിടെ തൊഴിലവസരങ്ങള്‍ വര്‍ധിച്ച് വരുന്നുവെന്നാണ് സമീപകാലത്ത് നടന്ന ഇത്തരം സര്‍വേകളിലൂടെ ആവര്‍ത്തിച്ച് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. വിവിധ മേഖലകളിലെ ലേബര്‍ ഡിമാന്റ് വര്‍ധിച്ച് വരുന്നത് സമ്പദ് വ്യവസ്ഥ വൈകാതെ കരകയറുമെന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്.

Other News in this category



4malayalees Recommends