ഓസ്‌ട്രേലിയയിലേക്ക് ചെറുപ്പക്കാരായ ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് പുതിയ ടെംപററി വര്‍ക്ക് വിസകള്‍ നല്‍കുന്ന മേറ്റ്‌സ് പൈലറ്റ് പ്രോഗ്രാം വരുന്നു; രണ്ട് വര്‍ഷം കാലാവധിയുളള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ തുടക്കത്തില്‍ 3000 ഇന്ത്യന്‍ പ്രഫഷണല്‍സിന്

ഓസ്‌ട്രേലിയയിലേക്ക് ചെറുപ്പക്കാരായ ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് പുതിയ ടെംപററി വര്‍ക്ക് വിസകള്‍ നല്‍കുന്ന മേറ്റ്‌സ് പൈലറ്റ് പ്രോഗ്രാം വരുന്നു; രണ്ട് വര്‍ഷം കാലാവധിയുളള മള്‍ട്ടിപ്പിള്‍ എന്‍ട്രി  വിസകള്‍ തുടക്കത്തില്‍ 3000 ഇന്ത്യന്‍ പ്രഫഷണല്‍സിന്
ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ കഴിഞ്ഞ മാസം ഒപ്പ് വച്ച പുതിയ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് അറേഞ്ച്‌മെന്റിന്റെ (എംഎംപിഎ) ഭാഗമായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ സാധ്യതകള്‍ തെളിയുന്നുവെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലെയും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന്റെയും റിസര്‍ച്ചര്‍മാരുടെയും അങ്ങോട്ടുമിങ്ങോട്ടുമുള്ള കൈമാറലിനെ ത്വരിതപ്പെടുത്തുന്നതാണ് പുതിയ കരാറായ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് അറേഞ്ച്‌മെന്റ്.

എംഎംപിഎകരാറിന്റെ ഭാഗമായി മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍ ടാലന്റ്ഡ് ഏര്‍സി-പ്രഫഷണല്‍സ് സ്‌കീം (മേറ്റ്‌സ്) എന്ന പൈലറ്റ് പ്രോഗ്രാമും ഉള്‍പ്പെടുന്നു. രണ്ട് വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ ജോലി ചെയ്ത് ജീവിക്കാന്‍ പര്യാപ്തമായ മേഖലകളില്‍ പഠനം പൂര്‍ത്തിയാക്കിയ (ടാര്‍ജറ്റഡ് ഫീല്‍ഡ്‌സ് ഓഫ് സ്റ്റഡി ടു ലിവ് ആന്‍ഡ് വര്‍ക്ക് ഇന്‍ ഓസ്‌ട്രേലിയ) ചെറുപ്പക്കാരായ ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കും ഏര്‍ലി കരിയര്‍ പ്രഫഷണല്‍സിനും പുതിയ മൊബിലിറ്റി പാത്ത് വേ പ്രദാനം ചെയ്യുന്ന പൈലറ്റ് പ്രോഗ്രാമാണ് മേറ്റ്‌സ്. ഇത് പ്രകാരം 3000 ഇന്ത്യന്‍ പ്രഫണല്‍സിന് ഓസ്‌ട്രേലിയയിലേക്ക് ടെംപററി വര്‍ക്ക് വിസകള്‍ നല്‍കുന്നതായിരിക്കും.

ഇത് പ്രകാരം റിന്യൂവബിള്‍ എനര്‍ജി, മൈനിംഗ്, എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി എന്നിവയില്‍ മികവ് തെളിയിച്ച ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കും ഏര്‍ലി കരിയര്‍ പ്രഫഷണല്‍സിനും ഓസ്‌ട്രേലിയയിലേക്കുള്ള പുതിയ മൊബിലിറ്റി പാത്ത് വേ ലഭ്യമാകും. ഈ ടെംപററി വിസ പ്രോഗ്രാം ഓസ്‌ട്രേലിയ പെര്‍മനന്റ് മൈഗ്രേഷന്‍ പ്രോഗ്രാമിന്റെ ഭാഗമല്ലെന്ന പ്രത്യേകതയുമുണ്ട്.

അപേക്ഷാ സമയത്ത് 31 വയസ് പൂര്‍ത്തിയാകാത്ത ഇന്ത്യക്കാര്‍ക്കാണ് ഈ സ്‌കീം പ്രയോജനപ്പെടുന്നത്. സ്‌പെസിഫൈഡ് ഏരിയ ഓഫ് സ്റ്റഡിയില്‍ അടുത്ത കാലത്ത് ഒരു ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗ്രാജ്വേഷന്‍ നേടിയവര്‍ക്കായിരിക്കും ഇതിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നത്. മേറ്റ്‌സിലൂടെ ഒന്നിലധികം പ്രാവശ്യം ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കാവുന്ന വിസയും അനുവദിക്കും. എന്നാല്‍ 24 മാസങ്ങളായിരിക്കും ഇതിന്റെ കാലാവധി. മേറ്റ്‌സ് പ്രോഗ്രാം ഇത് വരെ ഇംപ്ലിമെന്റ് ചെയ്തിട്ടില്ലെന്നും അപേക്ഷാപ്രക്രിയയെക്കുറിച്ചും മറ്റ് വിശദാംശങ്ങളും ഇത് വരെ വ്യക്തമാക്കപ്പെട്ടിട്ടുമില്ല.

Other News in this category



4malayalees Recommends