സോഷ്യല്‍മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയിലിലയക്കും ; രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ ശിക്ഷ കടുപ്പിക്കുന്നു

സോഷ്യല്‍മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയിലിലയക്കും ; രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ ശിക്ഷ കടുപ്പിക്കുന്നു
വാട്‌സ്ആപ്പ് വഴിയോ മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യയും കുവൈറ്റും. കുവൈറ്റില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈറ്റ് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈറ്റ് അഭിഭാഷകന്‍ ഹയാ അല്‍ ഷലാഹി പറഞ്ഞു.

സൗദിയിലും ഹാര്‍ട്ട് ഇമോജി അയക്കുന്നവരെ ജയിലിലടക്കും. ഹാര്‍ട്ട് ഇമോജി അയക്കുന്നത് പീഡനം ആയാണ് സൗദിയില്‍ കണക്കാക്കുക. കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം സൗദി റിയാല്‍ പിഴയും ലഭിക്കും.

ഓണ്‍ലൈന്‍ സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്ന ചില ചിത്രങ്ങള്‍ക്കും പദപ്രയോഗങ്ങള്‍ക്കും എതിരെ ഒരാള്‍ കേസ് ഫയല്‍ ചെയ്താല്‍ അത് പീഡന പരാതിയില്‍ ഉള്‍പ്പെടുമെന്ന് സൗദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷന്‍ അംഗം അല്‍ മൊതാസ് കുത്ബി പറഞ്ഞു. നിയമലംഘനം ആവര്‍ത്തിക്കുമ്പോള്‍ പിഴത്തുക 300,000 സൗദി റിയാലായി ഉയരുകയും അഞ്ചുവര്‍ഷം തടവ് ശിക്ഷയും ലഭിക്കും.

Other News in this category4malayalees Recommends