കാനഡയില്‍ മോഡേണയുടെ സ്‌പൈക്ക് വാക്‌സ് എക്‌സ്ബിബി.1.5 കോവിഡ് 19 വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി; ആറ് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇത് നല്‍കും; ലക്ഷ്യം കോവിഡില്‍ നിന്ന് മികച്ച സംരക്ഷണമുറപ്പാക്കല്‍

കാനഡയില്‍ മോഡേണയുടെ സ്‌പൈക്ക് വാക്‌സ് എക്‌സ്ബിബി.1.5 കോവിഡ് 19 വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി; ആറ് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇത് നല്‍കും; ലക്ഷ്യം കോവിഡില്‍ നിന്ന് മികച്ച സംരക്ഷണമുറപ്പാക്കല്‍
മോഡേണയുടെ സ്‌പൈക്ക് വാക്‌സ് എക്‌സ്ബിബി.1.5 കോവിഡ് 19 വാക്‌സിന്‍ ആറ് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള എല്ലാ കാനഡക്കാരിലും ഉപയോഗിക്കുന്നതിന് ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കി. ചൊവ്വാഴ്ച നടന്ന ഇത് സംബന്ധിച്ച ടെക്‌നിക്കല്‍ ബ്രീഫിംഗിനിടെ ഹെല്‍ത്ത് കാനഡ, ദി പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ, നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഓണ്‍ ഇമ്മ്യൂണൈസേഷന്‍ എന്നിവയിലെ ഒഫീഷ്യലുകള്‍ ഈ വാക്‌സിന് അപ്രൂവല്‍ നല്‍കിയ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വാക്‌സിന്റെ സുരക്ഷ, കാര്യക്ഷമത, ഗുണമേന്മ, തുടങ്ങിയവ സ്വതന്ത്രവും ശാസ്ത്രീയവുമായ റിവ്യൂവിലൂടെ ഉറപ്പാക്കിയ ശേഷമാണ് ഇതിന് അംഗീകാരം നല്‍കിയിരിക്കുന്നതെന്നാണ് ഹെല്‍ത്ത് കാനഡയുടെ മെഡിക്കല്‍ അഡൈ്വസറായ സുപ്രിയ ശര്‍മ പറയുന്നത്.

ഈ വാക്‌സിന് ദോഷത്തേക്കാളേറെ ഗുണങ്ങളാണുള്ളതെന്ന് സ്ഥിരീകരിക്കുന്നതിന് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിന് ശേഷമാണ് ഇത് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നതെന്നും സുപ്രിയ വെളിപ്പെടുത്തുന്നു.അഞ്ച് വയസുളളവര്‍ക്ക് വാക്‌സിന്റെ ഒരു ഡോസും ആറ് മാസത്തിനും നാല് വയസ്സിനും ഇടയിലുളളവരും നേരത്തെ കോവിഡ് വാക്‌സിനെടുക്കാത്തവരുമായവര്‍ക്ക് രണ്ട് ഡോസും നാല് വയസ്സിന് താഴെയുള്ളവര്‍ക്ക് ഒരു ഡോസുമാണ് നല്‍കേണ്ടതെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് വിദഗ്ധര്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്നും സുപ്രിയ വ്യക്തമാക്കുന്നു. ആറ്മാസം മുതല്‍ നാല് വയസുവരെയുളളവര്‍ നേരത്തെ വാക്‌സിനെടുത്തവരാണെങ്കില്‍ ഒരു ഡോസ് നല്‍കിയാല്‍ മതിയാകും.

കാനഡയിലെ ഓരോ പ്രൊവിന്‍സും കോവിഡ് 19 , ഫ്‌ലൂ എന്നിവയ്ക്കുള്ള വാക്‌സിനുകളുടെ ലഭ്യതയെപ്പറ്റി അതാതിടങ്ങളിലെ സാഹചര്യങ്ങള്‍ പ്രകാരം അധിക വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുമെന്നാണ് കാനഡയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ ഡോ. തെരേസ ടാം പറയുന്നത്. കാനഡയിലെ ഇമ്മ്യണൈസേഷന്‍ പ്രോഗ്രാമിനെ പിന്തുണക്കുന്നതിനായി അപ്‌ഡേറ്റഡ് കോവിഡ് 19 വാക്‌സിന്റെ ആവശ്യമായ തോതിലുള്ള സപ്ലൈയുണ്ടെന്നും തെരേസ പറയുന്നു. ആറ് മാസവും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് ഒമിക്രോണ്‍ എക്‌സ് ബിബി.1.5 വാക്‌സിന്‍ നല്‍കുന്നതിന് ഫൈസര്‍- ബയോ എന്‍കെട് സമര്‍പ്പിച്ച സബ്മിഷനും ഹെല്‍ത്ത് കാനഡ പരിശോധിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends