കാനഡയില്‍ വീണ്ടും ഒരു സിഖ് വിദ്യാര്‍ത്ഥിക്ക് നേരെ കടുത്ത ആക്രമണം;ഈസ്റ്റിലെ കെലോവ്‌നയിയില്‍ ഓടുന്ന ബസില്‍ നിന്നും വിദ്യാര്‍ത്ഥിയെ തള്ളിത്താഴെയിട്ട് അടിക്കുകയും മുഖത്ത് പെപ്പര്‍ സ്േ്രപ അടിക്കുകയും ചെയ്ത് വംശീയ ആക്രമണം

കാനഡയില്‍ വീണ്ടും ഒരു സിഖ് വിദ്യാര്‍ത്ഥിക്ക് നേരെ കടുത്ത ആക്രമണം;ഈസ്റ്റിലെ കെലോവ്‌നയിയില്‍ ഓടുന്ന ബസില്‍ നിന്നും വിദ്യാര്‍ത്ഥിയെ തള്ളിത്താഴെയിട്ട് അടിക്കുകയും മുഖത്ത് പെപ്പര്‍ സ്േ്രപ അടിക്കുകയും ചെയ്ത് വംശീയ ആക്രമണം

കാനഡയില്‍ വീണ്ടും ഒരു സിഖ് വിദ്യാര്‍ത്ഥിക്ക് നേരെ കടുത്ത ആക്രമണം നടന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു ബ്രിട്ടീഷ് കൊളംബിയയിലെ റുത്ത്‌ലാന്‍ഡ് റോഡ് സൗത്ത് ആന്‍ഡ് റോബ്‌സന്‍ റോഡ് ഈസ്റ്റിലെ കെലോവ്‌നയിലാണ് തിങ്കളാഴ്ച സംഭവം അരങ്ങേറിയിരിക്കുന്നത്. 17 വയസ്സുള്ള ഈ വിദ്യാര്‍ത്ഥിയെ ആക്രമണകാരി ചവിട്ട് നിലത്തിടുകയും തല്ലുകയും കുരുമുളക് സ്േ്രപ മുഖത്തടിക്കുകയും ചെയ്തുവെന്നാണ് സിടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


വംശീയ അതിക്രമമാണ് വിദ്യാര്‍ത്ഥിക്ക് നേരെ നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബസ് സ്റ്റോപ്പില്‍ വച്ച് നടന്ന ആക്രമണത്തെക്കുറിച്ച് പോലീസ് ത്വരിത ഗതിയില്‍ അന്വേഷണം നടത്തി വരുന്നുണ്ട്. ഓടുന്ന ബസില്‍ നിന്ന് ഈ വിദ്യാര്‍ത്ഥിയെ മറ്റൊരു വിദ്യാര്‍ത്ഥി തള്ളിത്താഴെയിട്ട് ആയിരുന്നു മര്‍ദനം നടന്നതെന്നും പോലീസ് വെളിപ്പെടുത്തുന്നു. സ്‌കൂളില്‍ നിന്ന് തന്റെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടിരിക്കുന്നതെന്നാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തുന്നു.

ആക്രമണത്തിന് മുമ്പ് ടീനേജര്‍മാര്‍ തമ്മില്‍ ഓടുന്ന ബസില്‍ വച്ച് തര്‍ക്കമുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് സിഖ് വിദ്യാര്‍ത്ഥിയെ താഴോട്ട് തള്ളിയിട്ട് മര്‍ദിച്ചതെന്നും പോലീസ് പറയുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഓടുന്ന ബസില്‍ വച്ചും ഈ സിഖ് വിദ്യാര്‍ത്ഥി മര്‍ദിക്കപ്പെട്ടുവെന്നാണ് വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ ഓഫ് കാനഡ ആരോപിച്ചിരിക്കുന്നത്. ബസില്‍ കയറാനൊരുങ്ങിയ വിദ്യാര്‍ത്ഥിയെ രണ്ട് പേര്‍ സമീപിക്കുകയും ഒരാള്‍ വിദ്യാര്‍ത്ഥി ബസില്‍ കയറുന്നത് തടയുകയും രണ്ടാമത്തെയാള്‍ ബസില്‍ കയറാന്‍ സമ്മതിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഓടുന്ന ബസില്‍ വച്ച് ഒരു ലൈറ്റര്‍ കത്തിച്ച് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുകയും തങ്ങളുടെ ഫോണുകളില്‍ ഈ വിദ്യാര്‍ത്ഥിയുടെ ഫോട്ടോയെടുക്കുകയുമായിരുന്നുവെന്നും അതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥിയെ ഇവര്‍ ബസില്‍ നിന്ന് തള്ളിത്താഴെയിട്ട് മര്‍ദിക്കുകയുമായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ 21 കാരനും ഇന്ത്യയില്‍ നിന്നുള്ള സിഖ് വിദ്യാര്‍ത്ഥിയുമായ ഗഗന്‍ദീപ് സിംഗിനെ ബ്രിട്ടീഷ് കൊളംബിയയില്‍ വച്ച് ഒരു സംഘം മര്‍ദിച്ചിരുന്നു. അജ്ഞാതരുടെ സംഘം ഇയാളുടെ തലപ്പാവ് തട്ടിപ്പറിക്കുകയും റോഡ് സൈഡില്‍ കൂടി ഇയാളെ വലിച്ചിഴക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends