ടാസ്മാനിയന്‍ പാര്‍ലിമെന്റിനടുത്ത് ഇന്ന് ആത്മഹത്യാ പ്രതിരോധ പരിപാടി; ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണയുറപ്പാക്കുന്ന ഇവന്റുമായി ലൈഫ് ലൈന്‍; ആത്മഹത്യക്കൊരുങ്ങും മുമ്പ് ഇവരുടെ പിന്തുണയിലൂടെ പിന്തിരിയാം

ടാസ്മാനിയന്‍ പാര്‍ലിമെന്റിനടുത്ത് ഇന്ന് ആത്മഹത്യാ പ്രതിരോധ പരിപാടി;  ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണയുറപ്പാക്കുന്ന ഇവന്റുമായി ലൈഫ് ലൈന്‍;  ആത്മഹത്യക്കൊരുങ്ങും മുമ്പ് ഇവരുടെ പിന്തുണയിലൂടെ പിന്തിരിയാം
ആത്മഹത്യ ചെയ്തവരോടുള്ള കുടുംബങ്ങളോട് സഹാനുഭൂതി പ്രകടിപ്പിക്കാനായി ടാസ്മാനിയക്കാര്‍ പാര്‍ലിമെന്റിലെ പുല്‍ത്തകിടിയില്‍ സംഗമിക്കുന്നു. ഇന്ന് വേള്‍ഡ് സ്യൂയിസൈഡ് പ്രിവെന്‍ഷന്‍ ഡേ പ്രമാണിച്ച് ലൈഫ് ലൈന്‍ എന്ന സന്നദ്ധ സംഘടനയാണ് ഈ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ ഒറ്റക്കല്ലെന്ന് അറിയിക്കുന്നതിന് വേണ്ടിയാണീ മാതൃകാപരമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഇത് പ്രകാരം ഇന്ന് രാവിലെ ആറ് മണി മുതലാണ് പരിപാടി നടക്കുന്നത്. തുടര്‍ന്ന് ഹോബര്‍ട്ട് വാട്ടര്‍ഫ്രന്റിന് ചുറ്റുമായി ഇവര്‍ ഒരു പദയാത്രയും നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങള്‍ അടങ്ങിയ സമൂഹത്തിന് തങ്ങളുടെ സര്‍വോപരി ടാസ്മാനിയക്കാരുടെ പിന്തുണയുണ്ടെന്ന് പ്രകടിപ്പിക്കുന്നതിനാണീ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് ലൈഫ് ലൈന്‍ ടാസ്മാനിയ സിഇഒ ആയ ഡെബി ഇവാന്‍സ് വിശദീകരിക്കുന്നത്.

ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പരിഹാരവും ഉപദേശവും ആവശ്യപ്പെട്ട് ലൈഫ് ലൈന്‍ ഹെല്‍പ് ലൈനിലേക്ക് ഓരോ 30 സെക്കന്‍ഡിലും ഒരു ഫോണ്‍ വിളിയെന്ന തോതില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഓസ്‌ട്രേലിയക്കാരിലെ ആത്മഹത്യാപ്രവണത വര്‍ധിച്ച് വരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് ആത്മഹത്യക്കെതിരെ ബോധവല്‍ക്കരണം നടത്താനും ആത്മഹത്യ ചെയ്തവരുടെ കുടുംബാഗങ്ങള്‍ക്ക് പിന്തുണയുറപ്പിക്കാനുമായി ഈ ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ലൈഫ് ലൈന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി ഈ പരിപാടി ലൈഫ് ലൈന്‍ നടത്തി വരുന്നുണ്ട്. ഇപ്രാവശ്യം 11ാം വാര്‍ഷികത്തില്‍ ലൈവ് മ്യൂസിക്കും ഡാവെ സ്ട്രീറ്റ് ഗാരേജ് ആന്‍ഡ് റോട്ടറി സംഘടിപ്പിക്കുന്ന ബ്രേക്ക്ഫാസ്റ്റും ഒരുക്കിയിട്ടുണ്ട്. ആത്മഹത്യാ പ്രശ്‌നങ്ങളില്‍ നിന്ന് പിന്തുണ തേടി ലൈഫ് ലൈനിന്റെ 13 11 14 നമ്പറില്‍ വിളിക്കാം. ഇല്ലെങ്കില്‍ www.lifeline.org.au അല്ലെങ്കില്‍ കിഡ്‌സ് ഹെല്‍പ് ലൈനായ www.kidshelp.com.au എന്നിവ സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 1800 551 800 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Other News in this category



4malayalees Recommends