ചതഞ്ഞ പൂവും, മാഞ്ഞ കുങ്കുമവുമാണ് റേപ്പ് കഴിഞ്ഞാന്‍ സാധാരണ സിനിമയില്‍ കാണിക്കുന്നത്, എന്നാല്‍ യഥാര്‍ത്ഥ റേപ്പ് ക്രൂരമാണ് ; സാബുമോന്‍

ചതഞ്ഞ പൂവും, മാഞ്ഞ കുങ്കുമവുമാണ് റേപ്പ് കഴിഞ്ഞാന്‍ സാധാരണ സിനിമയില്‍ കാണിക്കുന്നത്, എന്നാല്‍ യഥാര്‍ത്ഥ റേപ്പ് ക്രൂരമാണ് ; സാബുമോന്‍
ഇന്ത്യന്‍ സിനിമകളില്‍ റേപ്പ് ചിത്രീകരിക്കുന്നതിനെക്കുറിച്ച് നടനും അവതാരകനുമായ സാബുമോന്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചതഞ്ഞ പൂവും, മാഞ്ഞ കുങ്കുമവുമാണ് റേപ്പ് കഴിഞ്ഞാന്‍ സാധാരണ സിനിമയില്‍ കാണിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ റേപ്പ് ക്രൂരമാണെന്ന് സാബു മോന്‍ പറഞ്ഞു.

ശരിക്കും നടക്കുന്ന ക്രൂരത കണ്ടാല്‍ അതാര്‍ക്കും അനുകരിക്കാന്‍ തോന്നില്ല. ഇന്റര്‍ നെറ്റില്‍ നോക്കിയാല്‍ കാണാം. വികൃതമായ ശരീരത്തോടെയാകും അതിജീവിതകളെ കിട്ടുക.റേപ്പനിടക്ക് പ്രതികരിക്കുന്ന സ്ത്രീകളെ തലയ്ക്കടിച്ച് ബോധം കെടുത്തിക്കളയും. അല്ലാതെ റേപ്പ് നടക്കില്ല. പലപ്പോഴും തലയ്ക്കടിച്ച് ബ്രയിന്‍ ഡാമേജ് വരെ വരുത്തുമെന്ന് സാബു മോന്‍ പറഞ്ഞു.

അത്രയും ഡാമേജിംഗ് ആയ സാധനത്തെ സിനിമയില്‍ ഇങ്ങനെ കാണിക്കരുത്. റേപ്പ് എന്നാല്‍ പെനട്രേഷനല്ല വയലന്‍സാണ്. ഇവിടെ സിനിമകള്‍ കാണുന്നവന്‍ . ഇതു ചെയ്യാന്‍ പോകുന്നവന്‍ വിചാരിക്കുന്നത് ആകെ ക്കൂടി ഇത്തിരി പൂ ചതയും, കുങ്കുമം മായും എന്നാണ് വിചാരിക്കുക.

അത്തരത്തില്‍ ലളിതമായി പൂവെല്ലാം കാണിച്ചാലാണ് അനുകരിക്കാന്‍ തോന്നുക. ശരിക്കുമുള്ളത് കാണിച്ചാല്‍ ആരും അനുകരിക്കില്ല. കാണുന്ന മനുഷ്യരുടെ നെഞ്ചു പിടച്ചുപോകും. ഒരു മനുഷ്യ ജീവിയോട് ഇങ്ങനെ ചെയ്യാമോ എന്ന് തോന്നും,സാബു മോന്‍ പറഞ്ഞു.

Other News in this category4malayalees Recommends