വേവിക്കാത്ത തിലാപ്പിയ മീന്‍ കഴിച്ചു; അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി , യുവതിയുടെ ആരോഗ്യ നില ഗുരുതരം

വേവിക്കാത്ത തിലാപ്പിയ മീന്‍ കഴിച്ചു; അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി , യുവതിയുടെ ആരോഗ്യ നില ഗുരുതരം
തിലാപ്പിയ മീന്‍ കഴിച്ച യുവതിയുടെ കൈകാലുകള്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. ലോറ ബരാജാസ്(40) എന്ന സ്ത്രീക്ക് ആണ് ഈ ദുരനുഭവം. ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയിലാണ് സംഭവം. അണുബാധയേറ്റ വേവിക്കാത്ത തിലാപ്പിയ മീന്‍ കഴിച്ചതാണ് അവയവങ്ങള്‍ നഷ്ടമാകാന്‍ കാരണം.

സാന്‍ ജോസിലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് ആണ് മീന്‍ വാങ്ങിയത്. വീട്ടില്‍ കുക്ക് ചെയ്ത മീന്‍ കഴിച്ചയുടനെ ലോറയ്ക്ക് ശരീര വേദന അനുഭവപ്പെട്ടു. അവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെയാണ് അവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ഇത് ഭയാനകമാണ്. തങ്ങളെ ആരെയെങ്കിലും ഇത് ബാധിച്ചേക്കാം എന്നും ബരാജസിന്റെ സുഹൃത്ത് അന്ന മെസീന ക്രോണിനോട് പറഞ്ഞു.

ലോറ ഇപ്പോള്‍ കോമയിലാണ്. അവളുടെ വിരലുകള്‍ കറുപ്പ് നിറത്തിലായി, കാല്‍പാദവും കറുത്തു, മേല്‍ ചുണ്ടും കറുപ്പ് നിറത്തിലായി.അവളുടെ കിഡ്‌നികള്‍ തകരാറിലായെന്നും അന്ന മസീന പറഞ്ഞു. അസംസ്‌കൃത സമുദ്രവിഭവങ്ങളിലും കടല്‍ജലത്തിലും സാധാരണയായി കാണപ്പെടുന്ന മാരകമായേക്കാവുന്ന ബാക്ടീരിയയായ വിബ്രിയോ വള്‍നിഫിക്കസാണ് ബരാജാസിന് ബാധിച്ചതെന്നും മെസീന വ്യക്തമാക്കി.

Other News in this category



4malayalees Recommends