ഹൃതിക് റോഷനുമായി ലിപ്‌ലോക്ക്, ലഭിച്ചത് ലീഗല്‍ നോട്ടീസടക്കമുള്ള മുന്നറിയിപ്പുകള്‍ ; വെളിപ്പെടുത്തി ഐശ്വര്യ

ഹൃതിക് റോഷനുമായി ലിപ്‌ലോക്ക്, ലഭിച്ചത് ലീഗല്‍ നോട്ടീസടക്കമുള്ള മുന്നറിയിപ്പുകള്‍ ; വെളിപ്പെടുത്തി ഐശ്വര്യ
ഹൃത്വക് റോഷനുമായുള്ള ഒരു ചുംബന രംഗത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെപ്പറ്റി പഴയൊരു അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

'ധൂം 2' എന്ന ചിത്രത്തിലെ ഹൃത്വിക് റോഷനുമൊത്തുള്ള തന്റെ ചുംബന രംഗത്തെക്കുറിച്ചാണ് ഐശ്വര്യ വെളിപ്പെടുത്തിയത്. ചുംബനരംഗത്തിന്റെ പേരില്‍ തനിക്ക് വക്കീല്‍ നോട്ടീസ് അടക്കം കിട്ടിയിട്ടുണ്ട് എന്നാണ് ഐശ്വര്യ പറയുന്നത്. ഇതുകൂടാതെ ആരാധകരില്‍ നിന്നും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെന്നും പറയുകയാണ് താരം. കരിയറിലെ ആദ്യ ചുംബരംഗമായിരുന്നു സിനിമയിലേത്.

ധൂം എന്ന ചിത്രത്തില്‍ വളരെ പ്രാധാന്യത്തോടെ, സന്ദര്‍ഭത്തിന് ആവശ്യമായ രംഗമായിരുന്നു അത്. എന്നാല്‍ ഇതേ തുടര്‍ന്ന് രാജ്യത്തെ നിരവധി ഭാഗത്ത് നിന്ന് ലീഗല്‍ നോട്ടീസുകളും അല്ലാതെയുള്ള അറിയിപ്പുകളും ലഭിച്ചു. 'നിങ്ങള്‍ ഒരു ഐക്കണ്‍ ആണ്, ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് നിങ്ങള്‍ ഒരു മാതൃകയാണ്, നിങ്ങള്‍ നിങ്ങളുടെ ജീവിതം ഇതുവരെ മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോയി, സ്‌ക്രീനില്‍ നിങ്ങള്‍ ചെയ്തത് അവര്‍ക്ക് അംഗീകരിക്കാനാകില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ ചെയ്തത്?' എന്നൊക്കെയാണ് അവര്‍ ചോദിച്ചത് എന്നും ഐശ്വര്യ വെളിപ്പെടുത്തി.

'ഞാന്‍ ഒരു നടിയാണ്, എന്റെ ജോലി ചെയ്യുന്നു, ഇവിടെ എന്നോട് രണ്ടോ മൂന്നോ മണിക്കൂര്‍ നീളമുള്ള സിനിമയില്‍ രണ്ട് സെക്കന്‍ഡ് മാത്രമുള്ള രംഗത്തിന് വിശദീകരണം ചോദിക്കുകയാണ്'.'സ്‌ക്രീനില്‍ ഞാന്‍ അത് ഒരിക്കലും ചെയ്തിട്ടില്ല, മാത്രമല്ല ഇക്കാര്യത്തില്‍ എനിക്ക് അത്ര കംഫര്‍ട്ടല്ലായിരുന്നു. കൂടാതെ സ്‌ക്രീനില്‍ ഇത് ചെയ്യുന്നത് എന്റെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടില്ല എന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ എനിക്ക് അതിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു എന്നും ഐശ്വര്യ പറയുന്നു.

അതേസമയം, ചുംബന രംഗങ്ങള്‍ ചെയ്യുന്നതില്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്നും ഇക്കാരണങ്ങള്‍ കൊണ്ട് മാത്രം നിരവധി സിനിമകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഈ രംഗം ചെയ്തപ്പോഴും തന്റെ ആരാധകര്‍ അത് സ്വീകരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും പേടിച്ചത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു എന്നും ഐശ്വര്യ പറഞ്ഞു.

Other News in this category4malayalees Recommends