ഓസ്‌ട്രേലിയയിലെ റീട്ടെയില്‍ സ്‌റ്റോറുകളില്‍ അരങ്ങേറുന്ന കുറ്റകൃത്യങ്ങള്‍ മുമ്പില്ലാത്ത വിധം വര്‍ധിച്ചു; ഇവ ചോദ്യം ചെയ്യുന്ന സ്‌റ്റോറുകാര്‍ക്ക് മര്‍ദനവും അസഭ്യ വര്‍ഷവും; ചിലര്‍ക്ക് ജീവന്‍ വരെ നഷ്ടമാകുന്നു; ഞെട്ടിപ്പിക്കുന്ന സര്‍വേഫലം

ഓസ്‌ട്രേലിയയിലെ റീട്ടെയില്‍ സ്‌റ്റോറുകളില്‍ അരങ്ങേറുന്ന കുറ്റകൃത്യങ്ങള്‍ മുമ്പില്ലാത്ത വിധം വര്‍ധിച്ചു; ഇവ ചോദ്യം ചെയ്യുന്ന സ്‌റ്റോറുകാര്‍ക്ക് മര്‍ദനവും അസഭ്യ വര്‍ഷവും; ചിലര്‍ക്ക് ജീവന്‍ വരെ നഷ്ടമാകുന്നു; ഞെട്ടിപ്പിക്കുന്ന സര്‍വേഫലം

ഓസ്‌ട്രേലിയയിലെ റീട്ടെയില്‍ സ്‌റ്റോറുകളില്‍ അരങ്ങേറുന്ന കുറ്റകൃത്യങ്ങള്‍ മുമ്പില്ലാത്ത വിധത്തില്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയൊരു സര്‍വേ വെളിപ്പെടുത്തുന്നു. നിലവില്‍ രാജ്യത്തെ ജീവിതച്ചെലവ് അനുദിനമെന്നോണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ റീട്ടെയില്‍ സ്‌റ്റോറുകളില്‍ നിന്ന് മോഷണം നടത്തുന്ന കണ്‍സ്യൂമര്‍മാര്‍ വര്‍ധിച്ച് വരുന്നുവെന്നാണീ സര്‍വേയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇതിന് പുറമെ മോഷണം ചോദ്യം ചെയ്യുന്ന റീട്ടെയില്‍ സ്റ്റോറുകാര്‍ക്ക് നേരെയുള്ള വാചികമായതും ശാരീരികമായതുമായ ആക്രമണങ്ങളും മുമ്പില്ലാത്ത വിധത്തില്‍ വര്‍ധിച്ച് വരുകയാണെന്നും ഈ സര്‍വേഫലം വെളിപ്പെടുത്തുന്നു.


ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തങ്ങളുടെ സ്‌റ്റോറുകളില്‍ വര്‍ധിച്ച് വരുന്നുവെന്നാണ് ഓസ്‌ട്രേലിയന്‍ റീട്ടെയിലേര്‍സ് അസോസിയേഷന്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനം ഷോപ്പുകാരും വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം മോഷണങ്ങളെ ചോദ്യം ചെയ്യുന്ന തങ്ങള്‍ക്ക് നേരെ കോഫി കപ്പ്, ട്രോളികള്‍, തുടങ്ങിയ എന്ത് സാധനവും വലിച്ചെറിയുന്ന കസ്റ്റമര്‍മാരേറുന്നുവെന്നാണ് ഓസ്‌ട്രേലിയന്‍ റീട്ടെയില്‍ അസോസിയേഷന്‍ സിഇഒ ആയ പോള്‍ സാഹ്‌റ പറയുന്നത്.

ചില സന്ദര്‍ഭങ്ങളില്‍ റീട്ടെയില്‍ ജീവനക്കാരെ കത്തി കൊണ്ട് കുത്തുകയും കൊല്ലുകയും ചെയ്യുന്ന സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഭയാനകമായ സാഹചര്യമാണുള്ളതെന്നും പോള്‍ പറയുന്നു. ടാസ്മാനിയയിലെ ലൗസെന്‍സ്റ്റണില്‍ കോഫീ റിപ്പബ്ലിക്ക് എന്ന സ്ഥാപനംനടത്തുന്ന റോബിന്‍ ഇത്തരമൊരു അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു സംഘം ചെറുപ്പക്കാര്‍ തന്റെ ഷോപ്പിന് മുമ്പില്‍ രാത്രി ബഹളമുണ്ടാക്കിയെന്നുംഷോപ്പ് താറുമാറാക്കിയെന്നും തന്റെ കസ്റ്റമര്‍മാരെ അധിക്ഷേപിച്ചുവെന്നും റോബിന്‍ വെളിപ്പെടുത്തുന്നു.

താന്‍ ഇവിടെ 23 വര്‍ഷമായി ഷോപ്പ് നടത്തുന്നുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്നും അദ്ദേഹം പരിതപിക്കുന്നു.ആക്രമികളെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ തന്നെ അവര്‍ മുഖത്തിടിച്ചുവെന്നും റോബിന്‍ വെളിപ്പെടുത്തുന്നു. ക്യൂന്‍സ്ലാന്‍ഡിലെ വെസ്റ്റ് ഇപ്‌സ് വിച്ചില്‍ ഷോപ്പ് നടത്തുന്ന ഇന്ത്യന്‍ വംശജന്‍ സന്ദീപിനും ഇതേപോലുള്ള അനുഭവമുണ്ടായിട്ടുണ്ട്.ഷോപ്പിലെ മോഷണങ്ങളും ആക്രമണങ്ങളും വര്‍ധിച്ച് വരുന്നുവെന്നാണ് സന്ദീപ് വെളിപ്പെടുത്തുന്നത്. നിയമവ്യവസ്ഥയെയും പോലീസിനെയും പേടിയില്ലാത്ത വിധത്തില്‍ ചിലര്‍ ഷോപ്പില്‍ വന്ന് അവര്‍ക്കാവശ്യമുള്ളതെല്ലാമെടുത്ത് ഓടിപ്പോകുന്ന സംഭവങ്ങള്‍ പെരുകുന്നുവെന്നാണ് അദ്ദേഹം സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends