ശല്യക്കാരനായ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും മകനും അറസ്റ്റില്‍

ശല്യക്കാരനായ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും മകനും അറസ്റ്റില്‍
ശല്യക്കാരനായ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും മകനും അറസ്റ്റില്‍. വള്ളക്കടവ് കരികിണ്ണം ചിറയില്‍ അഷീറ ബീവി (39), മകന്‍ മുഹമ്മദ് ഹസന്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16 നായിരുന്നു സംഭവം. അഷീറ ബീവിയുടെ ഭര്‍ത്താവ് അബ്ബാസിനെ നാലംഗ സംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു. അബ്ബാസുമായി കലഹം പതിവായതോടെ അഷീറയും മകനും എറണാകുളത്തെ കുടുംബവീട്ടിലായിരുന്നു താമസം.

അബ്ബാസിന്റെ ഉപദ്രവത്തെ കുറിച്ച് അഷീറ അയല്‍വാസിയായ ഷമീറിനോട് പറഞ്ഞ്. തുടര്‍ന്നാണ് അബ്ബാസിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. ഇതുപ്രകാരം 16 ന് രാത്രി അബ്ബാസിന്റെ വീട്ടില്‍ കാറിലെത്തിയ സംഘത്തിന് അഷീറ പിന്‍വാതില്‍ തുറന്നു കൊടുത്തു. വണ്ടിപ്പെരിയാറില്‍ ഷമീറും സംഘവുമെത്താന്‍ അഷീറയും മകനും കാത്തു നില്‍ക്കുകയായിരുന്നു.

അബ്ബാസിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം അഷീറയും മകനുമായി ഷമീറും സംഘവും എറണാകുളത്തേക്ക് മടങ്ങി. ക്വട്ടേഷന്‍ സംഘാംഗങ്ങളെപ്പറ്റി വിവരം ലഭിച്ചെന്നും തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

Other News in this category4malayalees Recommends