യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന 18കാരുടെ എണ്ണത്തില്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ഇടിവ്;2023ല്‍ ഈ പ്രായത്തിലുള്ള 270,390 പേര്‍ക്ക് പ്രവേശനം ; കഴിഞ്ഞ വര്‍ഷത്തെ 275,390 പേരില്‍ നിന്നുള്ള ഇടിവ്; ഉകാസില്‍ നിന്നുള്ള പുതിയ കണക്കുകള്‍

യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന 18കാരുടെ എണ്ണത്തില്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ഇടിവ്;2023ല്‍ ഈ പ്രായത്തിലുള്ള  270,390 പേര്‍ക്ക് പ്രവേശനം ; കഴിഞ്ഞ വര്‍ഷത്തെ 275,390 പേരില്‍ നിന്നുള്ള ഇടിവ്; ഉകാസില്‍ നിന്നുള്ള പുതിയ കണക്കുകള്‍

യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന 18 വയസ്സ് പ്രായമുള്ള വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ എണ്ണത്തില്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ഇടിവുണ്ടായെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. കോവിഡിന് ശേഷം യൂണിവേഴ്‌സിറ്റികളില്‍ സീറ്റുകള്‍ക്കായി ഡിമാന്റേറിയിരുന്നുവെങ്കിലും നിലവില്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകളില്‍ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ 85 ശതമാനവും സ്വീകരിക്കപ്പെട്ടിരുന്നു.


ഈ വര്‍ഷം തങ്ങള്‍ ഫസ്റ്റ് ചോയ്‌സായി കൊടുത്ത യൂണിവേഴ്‌സിറ്റികളില്‍ വളരെ കുറച്ച് സ്റ്റുഡന്റ്‌സിന് മാത്രമാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. എന്നാല്‍ സെക്കന്‍ഡ് ചോയ്‌സായി കൊടുത്ത യൂണിവേഴ്‌സിറ്റികളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ഗ്രേഡുകള്‍ കോവിഡിന് മുമ്പുളള കാലത്തേക്ക് തിരിച്ച് പോയതിനെ തുടര്‍ന്ന് ഈ വര്‍ഷം ടോപ് എ ലെവല്‍ റിസള്‍ട്ടുകളില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഈ വര്‍ഷം 18 വയസ്സ് പ്രായമുള്ള 270,390 പേര്‍ക്കാണ് പ്രവേശനം ലഭിച്ചതെന്നും 2022ല്‍ 275,390 പേര്‍ക്ക് പ്രവേശനം ലഭിച്ചതില്‍ നിന്നുള്ള താഴ്ചയാണിതെന്നും യൂണിവേഴ്‌സിറ്റീസ് ആന്‍ഡ് കോളജസ് അഡ്മിഷന്‍സ് സര്‍വീസസില്‍(ഉകാസ്) നിന്നുള്ള പുതിയ ഡാറ്റ വെളിപ്പെടുത്തുന്നു.2018 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്തരം വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ ഇതാദ്യമായിട്ടാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കോവിഡിന് മുമ്പ് പ്രവേശനം ലഭിച്ച ഈ പ്രായത്തിലുളള വിദ്യാര്‍ത്ഥികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ വര്‍ധനവാണുള്ളത്.

18 വയസ്സ് പ്രായമുള്ള യുകെയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ മൊത്തം അപേക്ഷകളില്‍ ഈ വര്‍ഷം താഴ്ചയുണ്ടായിരുന്നു. ഇത് പ്രകാരം 2022ല്‍ അപേക്ഷകള്‍ 323,290 ആയിരുന്നുവെങ്കില്‍ 2023ല്‍ അവ 318,390 അപേക്ഷകളായാണ് താഴ്ന്നിരിക്കുന്നത്. കോവിഡ് കാലത്ത് യൂണിവേഴ്‌സിറ്റി സീറ്റുകള്‍ക്കുള്ള ഡിമാന്റ് കുത്തനെ ഉയര്‍ന്നതില്‍ നിന്ന് നിലവില്‍ അത് നോര്‍മല്‍ ഗ്രോത്തിലേക്ക് തിരിച്ച് പോയിരിക്കുന്നുവെന്നാണ് ഉകാസ് പറയുന്നത്.

Other News in this category



4malayalees Recommends