ഓസ്‌ട്രേലിയയില്‍ എല്‍ജി ചില സോളാര്‍ ബാറ്ററികള്‍ തിരിച്ച് വിളിച്ചു; കാരണം ഇവയ്ക്ക് തീപിടിച്ച് കെട്ടിടങ്ങള്‍ക്ക് അപകടമുണ്ടായതിനാല്‍; സോളാര്‍ പാനല്‍ വച്ച വീട്ടുടമകളോട് ബാറ്ററി പരിശോധിക്കാന്‍ കടുത്ത മുന്നറിയിപ്പേകി വാച്ച്‌ഡോഗ്

ഓസ്‌ട്രേലിയയില്‍ എല്‍ജി ചില സോളാര്‍ ബാറ്ററികള്‍ തിരിച്ച് വിളിച്ചു; കാരണം ഇവയ്ക്ക് തീപിടിച്ച് കെട്ടിടങ്ങള്‍ക്ക് അപകടമുണ്ടായതിനാല്‍; സോളാര്‍ പാനല്‍ വച്ച വീട്ടുടമകളോട് ബാറ്ററി പരിശോധിക്കാന്‍ കടുത്ത മുന്നറിയിപ്പേകി വാച്ച്‌ഡോഗ്
ഓസ്‌ട്രേലിയയില്‍ എല്‍ജി എനര്‍ജി സൊല്യൂഷന്‍ ഓസ്‌ട്രേലിയ അവരുടെ ചില എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം(ഇഎസ്എസ്) ഹോം ബാറ്ററികള്‍ തിരിച്ച് വിളിക്കുന്നു. ഇവയില്‍ ചിലതിന് തീപിടിക്കുകയും അവ സ്ഥാപിച്ച കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണിവ തിരിച്ച് വിളിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. റെസിഡന്‍ഷ്യല്‍ എനര്‍ജി സോളാര്‍ സിസ്റ്റംസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ബാറ്ററികളിലാണീ തീപിടിത്ത സാധ്യയേറിയിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് സോളാല്‍ പാനല്‍ വച്ച വീട്ടുടമകളോട് തങ്ങളുടെ സ്‌റ്റോറേജ് ബാറ്ററികള്‍ ഉടനടി പരിശോധിക്കാനാണ് എല്‍ജി നിര്‍ദേശിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ഒരു റീട്ടെയിലറാണ് ഈ ബാറ്ററിയുടെ അപകടസാധ്യത വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണിത് തിരിച്ച് വിളിക്കാന്‍ ആരംഭിച്ചിരിക്കുന്നത്. എല്‍ജി ബ്രാന്‍ഡഡ് ആര്‍ഇഎസ് യു സിസ്റ്റംസ്, സോളാക്‌സ് പവര്‍ സ്റ്റേഷന്‍, സോളാക്‌സ് എക്‌സ്-കാബിനറ്റ്, ഓപ്പല്‍ സ്റ്റോറേജ്, റെഡ് ബാക്ക് എസ്എച്ച് 5000, റെഡ് എര്‍ത്ത് സണ്‍ റൈസ്, റെഡ് എര്‍ത്ത് ഡ്രോപ്പ് ബിയര്‍, ഇഗ്വുന ഇവോള്‍വ് , വാര്‍ട്ട പള്‍സ് നിയോ എന്നി സിസ്റ്റങ്ങളിലെ ബാറ്ററികളിലാണ് നിലവില്‍ പ്രശ്‌നം സ്ഥിരീകരിച്ചിരിക്കുന്നത്.

സോളാര്‍ പാനലുകളില്‍ നിന്നുള്ള സൗരോര്‍ജത്തെ ശേഖരിച്ച് വയ്ക്കാന്‍ ഉപകരിക്കുന്ന ബാറ്ററികളാണിവ. 2016 ജനുവരി 21 മുതല്‍ 2017 മാര്‍ച്ച് 28 വരെയും 2018 സെപ്റ്റംബര്‍ 14 മുതല്‍ 2019 ജൂണ്‍ 30 വരെയുമുള്ള തിയതികളില്‍നിര്‍മിച്ച ബാറ്ററികളിലാണീ പ്രശ്‌നം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് തങ്ങളുടെബാറ്ററികള്‍ക് ഭീഷണിയുണ്ടോയെന്നറിയാന്‍ കസ്റ്റമര്‍മാര്‍ ഉടനടി എല്‍ജി ഇഎസ്എസ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കണമെന്ന് ദിഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ കടുത്ത നിര്‍ദേശമുയര്‍ത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends