കാനഡയില്‍ ഗവണ്‍മെന്റ് നല്‍കുന്ന ഡിവൈസുകളില്‍ വീചാറ്റും കാസ്പര്‍സ്‌കിയും നിരോധിച്ചു; കാരണം സര്‍ക്കാര്‍ നെറ്റ്‌വര്‍ക്കുകളെയും നിര്‍ണായക വിവരങ്ങളെയും സുരക്ഷിതമാക്കല്‍; പൊതുജനത്തിന് ആവശ്യമെങ്കില്‍ ഇത് പിന്തുടരാമെങ്കിലും നിബന്ധനയില്ല

കാനഡയില്‍ ഗവണ്‍മെന്റ് നല്‍കുന്ന ഡിവൈസുകളില്‍ വീചാറ്റും കാസ്പര്‍സ്‌കിയും നിരോധിച്ചു; കാരണം സര്‍ക്കാര്‍ നെറ്റ്‌വര്‍ക്കുകളെയും നിര്‍ണായക വിവരങ്ങളെയും സുരക്ഷിതമാക്കല്‍; പൊതുജനത്തിന് ആവശ്യമെങ്കില്‍ ഇത് പിന്തുടരാമെങ്കിലും നിബന്ധനയില്ല
കാനഡയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഡിവൈസുകളില്‍ വീചാറ്റ് മെസേജിംഗ് ആപ്പ് നിരോധിച്ചു. സര്‍ക്കാര്‍ ഇന്‍ഫര്‍മേഷനും നെറ്റ് വര്‍ക്കുകളും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വീചാറ്റ് എന്ന ചൈനീസ് ഇന്‍സ്റ്റന്റ് മെസേജിംഗ് സര്‍വീസ് നിരോധിക്കുന്നതെന്നാണ് ഗവണ്‍മെന്റ് വിശദീകരണം നല്‍കിയിരിക്കുന്നത്. സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തിയുള്ള അടിയന്തിര നിരോധനം ട്രഷറി ബോര്‍ഡ് പ്രസിഡന്റായ അനിത ആനന്ദാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്.റഷ്യന്‍ കാസ്‌പെര്‍സ്‌കി സ്യൂട്ട് ഓഫ് ആന്റിവൈറസിനും ഐടി സെക്യൂരിറ്റി അപ്ലിക്കേഷനുകള്‍ക്കും ഈ നിരോധനം ബാധകമാണ്.

ഇത് പ്രകാരം ഈ ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ നല്‍കുന്ന എല്ലാ മൊബൈല്‍ ഡിവൈസുകളില്‍ നിന്നും ഇതിന്റെ ഭാഗമായി നീക്കം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന യൂസര്‍മാരെ ബ്ലോക്ക് ചെയ്യാനും തീരുമാനമായിട്ടുണ്ട്. സ്വകാര്യതയ്ക്കും സുരക്ഷക്കും വീചാറ്റ്, കാസ്‌പെര്‍സ്‌കി സ്യൂട്ട് ഓഫ് ആപ്ലിക്കേഷനുകളും അസ്വീകാര്യമായ അപകടഭീഷണിയുയര്‍ത്തുന്നുവെന്നാണ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഓഫ് കാനഡ കണക്കാക്കുന്നതെന്നാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിക്കൊണ്ട് അനിത ആനന്ദ് വിശദീകരിച്ചിരിക്കുന്നത്. വീചാറ്റ്, കാസ്പര്‍സ്‌കി ആപ്ലിക്കേഷനുകള്‍ക്ക് അവ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡിവൈസുകളിലെ കണ്ടന്റുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇഷ്യൂ ചെയ്യുന്ന ഡിവൈസുകളില്‍ നിന്ന് ഇവ നിരോധിക്കുന്നതെന്നാണ് അനിത വ്യക്തമാക്കുന്നു.

ഫെഡറല്‍ നെറ്റ് വര്‍ക്കുകള്‍, ഡാറ്റ എന്നിവയുടെ സുരക്ഷ കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടിയാണീ നിര്‍ണായക തീരുമാനമെന്നാണ് ഗവണ്‍മെന്റ് വിശദീകരണം നല്‍കിയിരിക്കുന്നത്. എന്നാല്‍ വീ ചാറ്റിലൂടെയും കാസ്പര്‍സ്‌കിയിലൂടെയും ഗവണ്‍മെന്റ് വിവരങ്ങള്‍ ചോര്‍ന്നുവെന്നതിന് ഇത് വരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കനേഡിയന്‍ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ഈ നിരോധനം അവരുടെ വ്യക്തിപരമായ ഇഷ്ടമനുസരിച്ച് ആവശ്യമെങ്കില്‍ പിന്തുടരാമെന്നും ഇത് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും തിങ്കളാഴ്ച പുറത്തിറക്കിയ ഇത് സംബന്ധിച്ച പ്രസ്താവന സ്ഥിരീകരിക്കുന്നു. സര്‍ക്കാര്‍ ഇഷ്യൂ ചെയ്യുന്ന ഡിവൈസുകളില്‍ നിന്നും ടിക്ക് ടോക്ക് നിരോധിച്ച് കൊണ്ട് ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച ആദ്യ പടിയാണെന്നായിരുന്നു അന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിരുന്നത്.

Other News in this category



4malayalees Recommends