കാനഡയില്‍ കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണെന്ന് കാനഡക്കാരില്‍ 44 ശതമാനം പേരും; രാജ്യത്തിന്റെ പുരോഗതിക്ക് കുടിയേറ്റം അനിവാര്യമാണെന്ന പരമ്പരാഗത നിലപാടില്ലാതാകുന്നുവോ..?; കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ ആശങ്കയില്‍

കാനഡയില്‍ കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണെന്ന് കാനഡക്കാരില്‍ 44 ശതമാനം പേരും; രാജ്യത്തിന്റെ പുരോഗതിക്ക് കുടിയേറ്റം അനിവാര്യമാണെന്ന പരമ്പരാഗത നിലപാടില്ലാതാകുന്നുവോ..?; കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ ആശങ്കയില്‍
കാനഡയില്‍ കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് 44 ശതമാനം കാനഡക്കാരും അഭിപ്രായപ്പെടുന്നതെന്ന നിര്‍ണായക സര്‍വേഫലം പുറത്ത് വന്നു. ഇത്തരത്തില്‍ കുടിയേറ്റക്കാര്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് കാനഡയുടെ സാമ്പത്തിക സ്ഥിതി വഷളാകുമെന്ന ആശങ്കയേറി വരുന്ന സാഹചര്യത്തിലും കൂടുതല്‍ കുടിയേറ്റക്കാര്‍ ഇവിടേക്ക് വരുന്നതില്‍ അവര്‍ അത്ഭുതം രേഖപ്പെടുത്തുന്നുമുണ്ട്. നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ എന്‍വിറോണിക്‌സ് അടുത്തിടെ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത കാനഡക്കാരാണ് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. കാനഡയിലേക്കെത്തുന്ന കുടിയേറ്റക്കാര്‍ വളരെ അധികമാണെന്ന് ശക്തമായി അഭിപ്രായപ്പെട്ടിരിക്കുന്നത് 23 ശതമാനം പേരാണ്.

ഇതിന് മുമ്പത്തെ വര്‍ഷത്തില്‍ ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത് 17 ശതമാനം പേരായിരുന്നു. ഒരു വര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ ഏറ്റവും വലിയ വര്‍ധനവ് പ്രകടിപ്പിച്ച സര്‍വേഫലവുമാണിത്. അതായത് കാനഡയിലേക്കുള്ള കുടിയേറ്റത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്ന കാനഡക്കാരുടെ എണ്ണം ഒരു വര്‍ഷത്തിനിടെ ഏറ്റവും അധികം വര്‍ധിച്ചിരിക്കുന്നുവെന്നും ഈ സര്‍വേ വെളിപ്പെടുത്തുന്നു.കാനഡയിലേക്ക് കുടിയേറ്റക്കാര്‍ വരുന്നതിനെ കാനഡക്കാര്‍ ഏറെ താല്‍പര്യത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന പ്രവണതയായിരുന്നു ദശാബ്ദങ്ങളായി സര്‍വേയിലൂടെ വെളിപ്പെട്ടിരുന്നത്. എന്നാല്‍ സമീപവര്‍ഷങ്ങളിലായി ഈ മനോഭാവത്തില്‍ നിന്ന് കാനഡക്കാര്‍ ഒരു തിരിച്ച് പോക്ക് നടത്താന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

കാനഡയുടെ ജനസംഖ്യാ വളര്‍ച്ചയും സാമ്പത്തിക അഭിവൃദ്ധിയും നിലനിര്‍ത്തുന്നതിന് കുടിയേറ്റക്കാര്‍ അനിവാര്യമാണെന്നാണ് കാനഡ വര്‍ഷങ്ങളായി സ്വീകരിച്ച് വരുന്ന നയം. എന്നാല്‍ സമീപവര്‍ഷങ്ങളിലായി വര്‍ധിച്ച കുടിയേറ്റത്തെച്ചൊല്ലി ആശങ്കപ്പെടുന്ന കാനഡക്കാര്‍ വര്‍ധിച്ച് വരുന്നുവെന്നാണ് സര്‍വേഫലങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്. വര്‍ധിച്ച് വരുന്ന കുടിയേറ്റം ഇവിടുത്തെ പാര്‍പ്പിട പ്രതിസന്ധി കൂടുതല്‍ വഷളാക്കുന്നതിന് പ്രധാന കാരണമായി വര്‍ത്തിക്കുന്നുവെന്ന് ആശങ്കപ്പെടുന്ന കാനഡക്കാരും വര്‍ധിച്ച് വരുന്ന സ്ഥിതിയാണുള്ളത്. എത്രമാത്രം കുടിയേറ്റക്കാരണ് കാനഡയിലേക്ക് വരുന്നതെന്ന ആശങ്ക നിറഞ്ഞ ചോദ്യമുന്നയിക്കുന്ന കാനഡക്കാരെയും ഇതാദ്യമായി ഈ സര്‍വേയിലൂടെ കണ്ടെത്താനായെന്നും റിപ്പോര്‍ട്ടുണ്ട്. കാനഡയിലേക്ക് കുടിയേറുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് കാനഡക്കാരുടെ ഈ നിലപാട് മാറ്റമെന്നും വിലയിരുത്തപ്പെടുന്നു.

Other News in this category4malayalees Recommends