യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് 5.25 ശതമാനം 5.50 ശതമാനം റേഞ്ചില്‍ നിലനിര്‍ത്തി; 22 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്; നിരവധി സാമ്പത്തിക ഘടകങ്ങള്‍ പരിഗണിച്ച് കൂടുതല്‍ നയങ്ങള്‍ യഥാസമയം നടപ്പിലാക്കുമെന്ന് ഫെഡറല്‍ റിസര്‍വ്

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് 5.25 ശതമാനം 5.50 ശതമാനം റേഞ്ചില്‍ നിലനിര്‍ത്തി;  22 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്;   നിരവധി സാമ്പത്തിക ഘടകങ്ങള്‍ പരിഗണിച്ച് കൂടുതല്‍ നയങ്ങള്‍ യഥാസമയം നടപ്പിലാക്കുമെന്ന് ഫെഡറല്‍ റിസര്‍വ്
യുഎസ് ഫെഡറല്‍ റിസവര്‍വ് പലിശനിരക്ക് 22 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയരത്തില്‍ തന്നെ നിലനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ഇതിനെ അനുകൂലിച്ച് ഇന്ന് ഫെഡറല്‍ റിസര്‍വ് വോട്ട്‌ചെയ്തിട്ടുണ്ട്. ശക്തമായ സമ്പദ് വ്യവസ്ഥക്ക് കേട്പാടുകള്‍ വരുത്താതെ പണപ്പെരുപ്പം കുറയ്ക്കുന്നതിനായാണ് ഫെഡറല്‍ റിസര്‍വ് ഈ കടുത്ത നീക്കം നടത്തിയിരിക്കുന്നത്. നിലവില്‍ 5.25 ശതമാനത്തിനും 5.50 ശതമാനത്തിനുമിടയിലാണ് പലിശനിരക്കിനെ നിര്‍ത്തിയിരികിക്കുന്നത്. പോളിസി മേയ്ക്കര്‍മാര്‍ക്ക് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനും മോണിറ്ററി പോളിസി അനുവര്‍ത്തിക്കാനും സമയമേകുന്നതിനാണീ നീക്കമെന്നാണ് സെന്‍ട്രല്‍ ബാങ്ക് പറയുന്നത്.

പലിശനിരക്ക് 5.25 ശതമാനം 5.50 ശതമാനം എന്നീ റേഞ്ചില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചുവെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പോവല്‍ വ്യക്തമാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഫെഡറല്‍ റിസര്‍വ് ഈ തീരുമാനമാണെടുക്കുകയെന്ന നേരത്തെയുള്ള പ്രവചനങ്ങള്‍ ഇതോടെ സത്യമായിത്തീരുകയായിരുന്നു. നിരവധി സാമ്പത്തിക ഘടകങ്ങള്‍ക്കനുസൃതമായി കൂടുതല്‍ നയങ്ങള്‍ അതാത് സമയത്ത് കൈക്കൊള്ളുമെന്നാണ് ഇത് സംബന്ധിച്ച പോളിസി സ്‌റ്റേറ്റ്‌മെന്റിലൂടെ ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മൂന്നാം ക്വാര്‍ട്ടറില്‍ വ്യാപിച്ചുവെന്നും ഇതിന്റെ ഭാഗമായി തൊഴിലുകളുടെ ലഭ്യത മിതമായെങ്കിലും ശക്തമായി നിലകൊള്ളുന്നുവെന്നും ഫെഡറല്‍ റിസര്‍വ് പ്രസ്താവന വ്യക്തമാക്കുന്നു.

പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് തിരിച്ച് കൊണ്ടു വരുകയെന്ന ലക്ഷ്യം പോളിസി സെറ്റിംഗ് കമ്മിറ്റി ശക്തമായി ഉന്നം വയ്ക്കുന്നുവെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ശക്തമായ സാമ്പത്തിക, ക്രെഡിറ്റ് അവസ്ഥകള്‍ എക്കണോമിക് ആക്ടിവിറ്റിക്ക് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നുവെന്നും ഇവയുടെ അനന്തരഫലത്തെ സംബന്ധിച്ച് അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുവെന്നും ഫെഡറല്‍ റിസര്‍വ് പ്രസ്താവന വ്യക്തമാക്കുന്നു. പലിശനിരക്ക് നിശ്ചയിക്കലിനോട് മാര്‍ക്കറ്റ് ഉടനടി പ്രതികരിച്ചിട്ടുണ്ട്. യുഎസ് ഡോളര്‍ വിലയില്‍ 0.18 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുകയും അത് 106.90 ലെത്തുകയും ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends