നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ എംജിഎസ് ലോഞ്ചിംഗിന് ഇന്ന് 26 വയസ്സ്; ചൊവ്വയെക്കുറിച്ച് നിര്‍ണായകമായ വിവരങ്ങളും ഫോട്ടുകളും പ്രദാനം ചെയ്ത ദൗത്യം 2006ല്‍ അന്ത്യമായി; ചൊവ്വയിലെ ഉപരിതലം, ജലസാന്നിധ്യം , കാലാവസ്ഥ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ നല്‍കിയ ദൗത്യം

നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ എംജിഎസ് ലോഞ്ചിംഗിന് ഇന്ന് 26 വയസ്സ്; ചൊവ്വയെക്കുറിച്ച് നിര്‍ണായകമായ വിവരങ്ങളും ഫോട്ടുകളും പ്രദാനം ചെയ്ത ദൗത്യം 2006ല്‍ അന്ത്യമായി; ചൊവ്വയിലെ ഉപരിതലം, ജലസാന്നിധ്യം , കാലാവസ്ഥ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ നല്‍കിയ ദൗത്യം
നാസയെ സംബന്ധിച്ചിടത്തോളം ഇന്ന് അതായത് നവംബര്‍ ഏഴ് ഒരു സുപ്രധാനമായ ദിവസമാണ്. 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി നാസ മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍ (എംജിഎസ്) സ്‌പേസ് ക്രാഫ്റ്റ് ലോഞ്ച് ചെയ്ത ദിവസമാണിത്. ചൊവ്വ പര്യവേഷണത്തില്‍ നാഴികക്കല്ലായ ചുവട് വയ്പായിട്ടാണിത് വിലയിരുത്തപ്പെടുന്നത്. ചുവന്ന ഗ്രഹത്തിനെ വിശദമായി മനസ്സിലാക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയായിരുന്നു നാസ 1996ല്‍ ഇതേ ദിവസം എംജിഎസ് ലോഞ്ച് ചെയ്തിരുന്നത്. ഫ്‌ലോറിഡയിലെ കേപ് കനാവെറല്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നായിരുന്നു അന്ന് എംജിഎസ് ലോഞ്ച് ചെയ്തിരുന്നത്. നാസയുടെ ആദ്യത്തെ വിജയകരമായ മാര്‍സ് എക്‌സ്‌പ്ലൊറേഷന്‍ പ്രോഗ്രാം മിഷനായിരുന്നു എംജിഎസ്.

ഇതിനെ തുടര്‍ന്ന് ചൊവ്വയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇതിലൂടെ മനസ്സിലാക്കാനും സാധിച്ചിരുന്നു. ചൊവ്വയിലെ ഉപരിതലം, അന്തരീക്ഷം, കാലാവസ്ഥ തുടങ്ങിവയെക്കുറിച്ച് പഠിക്കുന്നതിനായി രൂപകല്‍പന ചെയ്ത ഒരു പറ്റം സയന്റിഫിക്ക് ഇന്‍സ്ട്രുമെന്റുകളായിരുന്നു എംജിഎസില്‍ സജ്ജമാക്കിയിരുന്നത്. ലോകമെമ്പാടുമുള്ള സയന്റിസ്റ്റുകള്‍ക്കും റിസര്‍ച്ചര്‍മാര്‍ക്കും ചൊവ്വയെക്കുറിച്ചുള്ള പഠനത്തില്‍ ഒഴിച്ച് കൂടാനാവാത്ത കാര്യമായി എംജിഎസ് ചുരുങ്ങിയ കാലത്തിനുള്ളില്‍ മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷ കാലയളവില്‍ മാര്‍സ് ഗ്ലോബല്‍ സര്‍വേയല്‍ നിര്‍ണായകമായ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളുമായിരുന്നു ചൊവ്വയെക്കുറിച്ച് പുറത്ത് വിട്ടിരുന്നത്. ഉദാഹരണമായി ചൊവ്വയുടെ ഉപരിതലത്തിന്റെ വ്യക്തമായ നിരവധി ചിത്രങ്ങള്‍ എംജിഎസിന് ഭൂമിയിലേക്ക് അയക്കാന്‍ സാധിച്ചിട്ടുണ്ട്.

ഗ്രഹത്തിന്റെ ഗ്രഹപരമായ സവിശേഷതകളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വിശദമായ മാപ്പുകളും ഉള്‍ക്കാഴ്ചകളും ഇതിലൂടെ സയന്റിസ്റ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ ചൊവ്വയിലെ കാലാവസ്ഥാ പാറ്റേണുകള്‍, പൊടിക്കാറ്റുകള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ചുള്ള നിര്‍ണായക കണ്ടെത്തലുകളും നടത്താന്‍ എംജിഎസിന് സാധിച്ചിട്ടുണ്ട്. ചൊവ്വയിലെ ജലസാന്നിധ്യ, പോളാര്‍ സവിശേഷതകള്‍, മറ്റ് ചൊവ്വാ ദൗത്യങ്ങളുടെ നിര്‍ണായകമായ കമ്മ്യൂണിക്കേഷന്‍ റിലേ സ്‌റ്റേഷനായും വര്‍ത്തിക്കാന്‍ എംജിഎസിന് സാധിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ ഇത്തരം നിരവധി വിജയങ്ങളുണ്ടാക്കാന്‍ എംജിഎസിന് സാധിച്ചിട്ടുണ്ടെങ്കിലും 2006 നവംബര്‍ രണ്ടിന് എംജിഎസിന് ചില തിരിച്ചടികളുമുണ്ടായിട്ടുണ്ട്. അതായത് അന്ന് ഈ സ്‌പേസ്‌ക്രാഫ്റ്റുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് നാസ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ മിഷന് അന്ത്യം കുറിയ്ക്കപ്പെടുകയുമായിരുന്നു.

Other News in this category



4malayalees Recommends