ചൈനീസ് പ്രസിഡന്റ് ജിന്‍പിന്‍ഗ് ഏകാധിപതിയാണെന്ന് യുഎസ് പ്രസിഡന്റിന്റെ വിവാദ പ്രഖ്യാപനം; പ്രകോപനപരമെന്ന് ചൈന; ബുധനാഴ്ച രാവിലെ ഇരു നേതാക്കളും തമ്മില്‍ നേരിട്ട് നടത്തിയ ചര്‍ച്ചയുടെ പുരോഗതിയില്ലാതാകുമെന്ന് ആശങ്ക

ചൈനീസ് പ്രസിഡന്റ് ജിന്‍പിന്‍ഗ് ഏകാധിപതിയാണെന്ന് യുഎസ് പ്രസിഡന്റിന്റെ വിവാദ പ്രഖ്യാപനം;  പ്രകോപനപരമെന്ന് ചൈന; ബുധനാഴ്ച രാവിലെ ഇരു നേതാക്കളും തമ്മില്‍ നേരിട്ട് നടത്തിയ ചര്‍ച്ചയുടെ പുരോഗതിയില്ലാതാകുമെന്ന് ആശങ്ക
ചൈനീസ് പ്രസിഡന്റ് ജിന്‍പിന്‍ഗ് ഒരു ഏകാധിപതി തന്നെയാണെന്നാണ് താനിപ്പോഴും വിശ്വസിക്കുന്നതെന്ന വിവാദ പ്രഖ്യാപനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ഇരു നേതാക്കളും തമ്മില്‍ ക്രിയാത്മകമായ കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുന്നതിനിടെ ബൈഡന്‍ നടത്തിയ ഈ വിമര്‍ശനത്തെ തുടര്‍ന്ന് പ്രസ്തുത കൂടിക്കാഴ്ച തന്നെ മുടങ്ങുമെന്ന ആശങ്കയും ഇതേ തുടര്‍ന്ന് ശക്തമായിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ജിന്‍പിന്‍ഗിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച നിലപാടില്‍ മാറ്റമുണ്ടായോ എന്ന ഒരു യുഎസ് ജേര്‍ണലിസ്റ്റിന്റെ ചോദ്യത്തിന് മറുപടിയേകവേയാണ് ബൈഡന്‍ ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

ബുധനാഴ്ച രാവിലെയായിരുന്നു ബൈഡനും ജിന്‍പിന്‍ഗും നേര്‍ക്ക് നേര്‍ ഇരുന്ന് ഒരു ഹ്രസ്വ കൂടിക്കാഴ്ച നടത്തിയിരുന്നത്. ബുധനാഴ്ചത്തെ പ്രസ് മീറ്റിനിടെ ബൈഡന്‍ നടത്തിയ ഈ പ്രഖ്യാപനം അബദ്ധവും പ്രകോപനപരവുമാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം തല്‍സമയം പ്രതികരിച്ചിരിക്കുന്നത്.ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തെ നയിക്കുന്ന ജിന്‍പിന്‍ഗിന്റെ ഗവണ്‍മെന്റ് നമ്മുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇരു നേതാക്കളും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തിയുണ്ടാക്കിയ പുരോഗതികളെല്ലാം ഇല്ലാതാക്കുന്നതായിരിക്കും ബൈഡന്റെ പ്രസ്താവനയെന്ന ആശങ്കയും ഇതേ തുടര്‍ന്ന് ശക്തമായിട്ടുണ്ട്.

പ്രസ്തുത ചര്‍ച്ചയെ തുടര്‍ന്ന് ചൈനയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷയും ശക്തമായിരുന്നു.ബുധനാഴ്ച രാവിലെ ഇരു നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ച ഊഷ്മളവും വ്യക്തിപരമായി അടുപ്പം പുലര്‍ത്തുന്നതുമായിരുന്നുവെന്നാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എയ്ഡുകള്‍ വെളിപ്പെടുത്തിയിരുന്നത്. ചര്‍ച്ചയുടെ വേളയില്‍ ബൈഡന്‍ തന്റെ ആപ്പിള്‍ ഇന്‍ക് ഐ ഫോണെടുത്ത് ജിന്‍പിന്‍ഗിന്റെ പഴയൊരു ഫോട്ടോ കാണിച്ച് കൊടുക്കുകയും ചെയ്തിരുന്നുവെന്നാണിവര്‍ വെളിപ്പെടുത്തുന്നത്. കൂടിക്കാഴ്ചക്കിടെ ബൈഡനും ജിന്‍പിന്‍ഗും കൈകള്‍ പരസ്പരം പിടിക്കുകയും ചെയ്തിരുന്നു. സൗത്ത് ഓഫ് സാന്‍ഫ്രാന്‍സിസ്‌കോയിലെ എസ്‌റ്റേറ്റിലൂടെ ഇരു നേതാക്കളും ഒരുമിച്ച് നടക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ചൈനീസ് നേതാവിനെ താന്‍ വിശ്വസിക്കുന്നുവെന്നും വിവാദ പ്രസ്താവനക്ക് ശേഷം ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends