ഓസ്‌ട്രേലിയയില്‍ മൂന്ന് ദിവസത്തിനിടെ മൂന്ന് പ്രധാനമന്ത്രിമാര്‍....!!! ആല്‍ബനീസ് യുഎസിലേക്ക് പോയതിനെ തുടര്‍ന്ന് ചുമതല ആദ്യം റിച്ചാര്‍ഡ് മാള്‍സിന്; അദ്ദേഹം ഇന്തോനേഷ്യയിലേക്ക് പോയതിനാല്‍ പിന്നീട് പ്രധാനമന്ത്രിയായത് പെന്നി വോന്‍ഗ്

ഓസ്‌ട്രേലിയയില്‍ മൂന്ന് ദിവസത്തിനിടെ മൂന്ന് പ്രധാനമന്ത്രിമാര്‍....!!! ആല്‍ബനീസ് യുഎസിലേക്ക് പോയതിനെ തുടര്‍ന്ന് ചുമതല ആദ്യം റിച്ചാര്‍ഡ് മാള്‍സിന്; അദ്ദേഹം ഇന്തോനേഷ്യയിലേക്ക് പോയതിനാല്‍ പിന്നീട് പ്രധാനമന്ത്രിയായത് പെന്നി വോന്‍ഗ്
ഓസ്‌ട്രേലിയയില്‍ മൂന്ന് ദിവസത്തിനിടെ മൂന്ന് പ്രധാനമന്ത്രിമാര്‍ ഭരണച്ചുമതല ഏറ്റെടുത്തുവെന്ന വിചിത്രമായ റിപ്പോര്‍ട്ട് പുറത്ത് വന്നു.ഭരണകക്ഷിയിലെ അധികാര പിടിവലി മൂലമല്ല ഈ സ്ഥിതി സംജാതമായിരിക്കുന്നത്. പ്രധാനന്ത്രി അന്തോണി ആല്‍ബനീസ് ഏഷ്യ-പസിഫിക്ക് എക്കണോമിക് കോഓപ്പറേഷന്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ വേണ്ടി സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോയതിനെ തുടര്‍ന്ന് ബുധനാഴ്ച മുതല്‍ പ്രധാനമന്ത്രിയുടെ ചാര്‍ജ് ഉപപ്രധാനമന്ത്രിയായ റിച്ചാര്‍ഡ് മാള്‍സിനായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച വിദേശപര്യടനത്തിനായി മാള്‍സ് പോകുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ചാര്‍ജ് വിദേകാര്യ മന്ത്രി പെന്നി വോന്‍ഗിനാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ഇന്തോനേഷ്യന്‍ പ്രതിരോധ മന്ത്രിയായ പ്രാബോവോ സുബിയാന്റോയെ കാണാനാണ് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി കൂടിയാ മാള്‍സ് പോയിരിക്കുന്നത്. തുടര്‍ന്ന് പത്ത് ആസിയാന്‍ ഡിഫെന്‍സ് മിനിസ്റ്റര്‍മാരുടെ സമ്മേളനത്തിലും മാള്‍സ് പങ്കെടുക്കും. ഞായറാഴ്ച യുഎസില്‍ നിന്ന് തിരിച്ചെത്തുന്നതിനെ തുടര്‍ന്ന് ആല്‍ബനീസ് തന്നെ പ്രധാനമന്ത്രിയുടെ ചുമതല തിരിച്ചേറ്റെടുക്കുന്നതാണ്. വോന്‍ഗിന് പ്രധാനമന്ത്രിയുടെ ചുമതല താല്‍ക്കാലികമായി നല്‍കിയ കാര്യം കോലിഷന്‍ സെനറ്റര്‍മാര്‍ പരിഗണിച്ചിരുന്നില്ല. വെള്ളിയാഴ്ച അവര്‍ ക്വസ്റ്റ്യന്‍ ടൈമില്‍ വോന്‍ഗിനെ കളിയാക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി പദവി തനിക്ക് ഒരു ദിവസത്തേക്ക് തനിക്ക് ലഭിച്ചത് മാള്‍സ് നന്നായി ആഘോഷിച്ചിരുന്നു. അതിന്റെ ഭാഗമായി തന്റെ പേരില്‍ ആക്ടിംഗ് പ്രൈം മിനിസ്റ്റര്‍ എന്ന പേര് കൂട്ടിച്ചേര്‍ത്ത് പ്രത്യേക ലെറ്റര്‍പാഡ് തന്നെ മാള്‍സ് പുറത്തിറക്കിയിരുന്നു. ഒറ്റ ദിവസത്തേക്കാണെങ്കിലും വോന്‍ഗും ഇതേ പോലുള്ള ലെറ്റര്‍ പാഡ് പുറത്തിറക്കുന്നില്ലേയെന്ന് ചോദിച്ചായിരുന്നു ക്വസ്റ്റിയന്‍ ടൈമില്‍ ലിബറല്‍ സെനറ്ററായ സൈമണ്‍ ബെര്‍മിംഗ്ഹാം കളിയാക്കിയിരുന്നത്. ഇതിനെ തുടര്‍ന്ന് കോലിഷന്‍ ബെഞ്ചുകളില്‍ നിന്ന് അട്ടഹാസവും മറ്റും മുഴങ്ങിയിരുന്നു.ബുധനാഴ്ച വൈകുന്നേരുിം മീഡിയ മെമ്പര്‍മാര്‍ക്ക് പ്രസ് ഗ്യാലറിയില്‍ വിതരണം ചെയ്തിരുന്ന മീഡിയ റിലീസില്‍ മാള്‍സ് തന്റെ പേരിനൊപ്പം ആക്ടിംഗ് പ്രൈം മിനിസ്റ്റര്‍ എന്ന പദവി കൂടി കൂട്ടിച്ചേര്‍ത്തത് പരക്കെ ചര്‍ച്ചയായിരുന്നു.

Other News in this category4malayalees Recommends