ഓസ്‌ട്രേലിയയില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സ്‌കൂള്‍ കുട്ടികള്‍ സിക്ക് ലീവെടുത്ത് പ്രതിഷേധത്തിനിറങ്ങി; എന്‍വയോണ്‍മെന്റ് മിനിസ്റ്റര്‍ക്ക് മുന്നിലും ക്ലൈമറ്റ് റാലി; പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് പകരം റിന്യൂവബിള്‍ എനര്‍ജിയിലേക്ക് മാറണമെന്ന ആവശ്യം ശക്തം

ഓസ്‌ട്രേലിയയില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സ്‌കൂള്‍ കുട്ടികള്‍ സിക്ക് ലീവെടുത്ത് പ്രതിഷേധത്തിനിറങ്ങി; എന്‍വയോണ്‍മെന്റ് മിനിസ്റ്റര്‍ക്ക് മുന്നിലും ക്ലൈമറ്റ് റാലി; പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് പകരം റിന്യൂവബിള്‍ എനര്‍ജിയിലേക്ക് മാറണമെന്ന ആവശ്യം ശക്തം
കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരെ ഓസ്‌ട്രേലിയയില്‍ നടന്ന പ്രതിഷേധങ്ങളില്‍ അഥവാ ക്ലൈമറ്റ് റാലിയില്‍ പങ്കെടുക്കാനായി രാജ്യമാകമാനമുളള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരു ദിവസം സിക്ക് ലീവെടുത്ത് സജീവമായെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് രാജ്യമാകമാനമുളള ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ പ്രതിഷേധത്തിനായി ക്ലാസ് റൂം വിട്ടിറങ്ങിയിരിക്കുന്നത്. ക്ലൈമറ്റ് ചേയ്ഞ്ചിനെതിരെ രാജ്യമാകമാനമായി ആദ്യമായി നടക്കുന്ന വ്യാപക പ്രതിഷേധമാണിത്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഫെഡറല്‍ ഗവണ്‍മെന്റ് ശ്രദ്ധ തിരിക്കണമെന്നും റിന്യൂവബിള്‍ എനര്‍ജിയെ പ്രോത്സാഹിപ്പിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.

സ്‌കൂള്‍ സ്‌ട്രൈക്ക് 4 ക്ലൈമറ്റാണ് പ്രതിധേഷം സംഘടിപ്പിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ബുഷ് ഫയര്‍, വെള്ളപ്പൊക്കം. വരള്‍ച്ച തുടങ്ങിയ പ്രത്യാഘാതങ്ങളുണ്ടായിട്ടും ഓസ്‌ട്രേലിയയും ലോകത്തിലെ മറ്റ് രാജ്യങ്ങളും ഇതിന് വേണ്ടത്ര ഗൗരവം നല്‍കി പ്രവര്‍ത്തിക്കാത്തതിലുള്ള പ്രതിഷേധമാണ് കുട്ടികളിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. രാജ്യത്തെ ഗ്രാമീണ, നഗരപ്രദേശങ്ങളിലും ഫസ്റ്റ് നാഷന്‍ കമ്മ്യൂണിറ്റികളിലും പസിഫിക്ക് ഐസ്ലാന്‍ഡ് നൈബറുകളിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ വര്‍ധിച്ച് വന്നിട്ടും ഭരണകക്ഷിയായ ലേബര്‍ ഫോസില്‍ ഫ്യൂവല്‍ ഡോണര്‍മാരുടെ വാക്കുകള്‍ക്ക് മാത്രം ചെവിയോര്‍ക്കുന്ന അവസ്ഥ മാറ്റണമെന്നാണ് പ്രതിഷേധത്തിന്റെ സംഘാടകര്‍ ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.

സിഡ്‌നിയില്‍ എന്‍വയോണ്‍മെന്റ് മിനിസ്റ്ററുടെ ഓഫീസിന് മുന്നിലും കുട്ടികള്‍ ഈ ആവശ്യങ്ങളുന്നയിച്ച് ക്ലൈമറ്റ് റാലി സംഘടിപ്പിച്ചിരുന്നു.ഇതിന് പുറമെ മെല്‍ബണ്‍, ബ്രിസ്ബാന്‍, അഡലെയ്ഡ്, പെര്‍ത്ത് തുടങ്ങിയ നഗരങ്ങളിലും എന്‍എസ്ഡബ്ല്യൂ, ക്യൂന്‍സ്ലാന്‍ഡ് എന്നിവിടങ്ങളിലെ നിരവധി റീജിയണല്‍ ലൊക്കേഷനുകളിലും ഇത്തരത്തില്‍ കുട്ടികള്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുക്കാനായി കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് സിക്ക് ലീവെടുക്കാനായി അപേക്ഷിക്കാനായി സ്‌കൂള്‍ സ്‌ട്രൈക്ക് 4 ക്ലൈമറ്റ് വെബ്‌സൈറ്റില്‍ സിക്ക് നോട്ട്‌സ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമേര്‍പ്പെടുത്തിയിരുന്നു.

Other News in this category



4malayalees Recommends