സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ നല്ലതുപറഞ്ഞിട്ടുണ്ട്, 150 രൂപ മുടക്കുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്; അജു വര്‍ഗീസ്

സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ നല്ലതുപറഞ്ഞിട്ടുണ്ട്, 150 രൂപ മുടക്കുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്; അജു വര്‍ഗീസ്
സിനിമ റിവ്യൂ വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്. ഒരു സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ നല്ലതുപറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ ഒരിക്കലും തനിക്കൊന്നും സിനിമ കിട്ടില്ലെന്നും താരം പറഞ്ഞു. ഒരിക്കലും മുന്‍ വിധി വച്ച് ആരും സിനിമ കാണാന്‍ വരുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും അജു വ്യക്തമാക്കി.സിനിമ കാണാന്‍ 150 രൂപ മുടക്കുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും അജു പറഞ്ഞു.

താന്‍ പലപ്പോഴും വാണിജ്യസിനിമകളാണ് ചെയ്യാറെന്നും അതൊരു ഉത്പ്പന്നമാണെന്നും അജു പറഞ്ഞു. ഫിലിം റിവ്യൂ ചെയ്യാന്‍ പാടില്ലെന്ന നിയമം ഉള്ളിടത്തോളം കാലം നമ്മള്‍ അത് പറഞ്ഞിട്ട് കാര്യമില്ലെന്നും അജു വര്‍ഗീസ് പറഞ്ഞു. ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോള്‍ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകള്‍ക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും താരം വിശദീകരിച്ചു.

Other News in this category4malayalees Recommends