അമേരിക്കയില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ്; ഒരാളുടെ നിലയില്‍ ആശങ്ക ; വിദ്വേഷ കൊലപാതകത്തില്‍ ആശങ്ക

അമേരിക്കയില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ്; ഒരാളുടെ നിലയില്‍ ആശങ്ക ; വിദ്വേഷ കൊലപാതകത്തില്‍ ആശങ്ക
അമേരിക്കയില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു. വെര്‍മോണ്ടിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപമാണ് സംഭവം. വെടിയുതിര്‍ത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍, വിദ്വേഷ കൊലപാതകത്തിന്റെ പേരില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിദ്യാര്‍ത്ഥികള്‍ തെരുവിലൂടെ നടക്കുമ്പോള്‍ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ പൗരത്വമുള്ളവരാണ്. മൂന്നാമത്തെ ആള്‍ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരില്‍ രണ്ട് പേരുടെ നില തൃപ്തികരമാണ്. നട്ടെല്ലിനു വെടിയേറ്റ വിദ്യാര്‍ത്ഥിയുടെ ആരോഗ്യത്തിലാണ് ആശങ്ക.

ഒരാളുടെ ബന്ധുവിന്റെ വീട്ടില്‍ ഇന്ന് താങ്ക്‌സ് ഗിവിങ് ഡിന്നര്‍ കഴിച്ചതിനു ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം. അക്രമി പിസ്റ്റളില്‍ നിന്ന് നാല് തവണയെങ്കിലും വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്. ബ്രൗണ്‍ യൂണിവേഴ്‌സിറ്റി, ഹാവെര്‍ഫോര്‍ഡ് കോളജ്, ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലാണ് മൂവരും പഠിക്കുന്നത്. പലസ്തീനിലെ സ്‌കൂളില്‍ ഇവര്‍ സഹപാഠികളായിരുന്നു.

Other News in this category4malayalees Recommends