വൃത്തികെട്ട രീതിയില്‍ ബിനീഷ് ബാസ്റ്റിന്‍ പെരുമാറി, അത് സിനിമയിലെ എല്ലാവര്‍ക്കും അറിയാം: സ്റ്റണ്ട് മാസ്റ്റര്‍ കാളി

വൃത്തികെട്ട രീതിയില്‍ ബിനീഷ് ബാസ്റ്റിന്‍ പെരുമാറി, അത് സിനിമയിലെ എല്ലാവര്‍ക്കും അറിയാം: സ്റ്റണ്ട് മാസ്റ്റര്‍ കാളി
മലയാള സിനിമയിലെ ആദ്യ ലേഡി സ്റ്റണ്ട് മാസ്റ്റര്‍ ആണ് കാളി. മാഫിയ ശശിയുടെ അസിസ്റ്റന്റ് ആയി എത്തിയ കാളി 'കളിമണ്ണ്' എന്നി സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ച് തുടങ്ങിയ ശേഷം താരങ്ങളില്‍ നിന്ന് അടക്കം നിരവധി ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കാളി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

നടന്‍ ബിനീഷ് ബാസ്റ്റിന്റെ പേര് എടുത്ത് പറഞ്ഞു കൊണ്ടാണ് കാളി രംഗത്തെത്തിയിരിക്കുന്നത്. 'കാസ്റ്റിംഗ് കൗച്ചിന് സമാനമായ അപ്രോച്ച് ഉണ്ടായപ്പോള്‍ നോ പറഞ്ഞ് വിട്ടിട്ടും പിന്നെയും വൃത്തികെട്ട രീതിയില്‍ ഒരു നടന്‍ പെരുമാറിയിട്ടുണ്ട്.'

ഇപ്പോള്‍ ചാനലില്‍ കൊണ്ടുനടക്കുന്ന ഒരു ഡയറക്ടറുടെ ജീവിതം തന്നെ നശിപ്പിച്ചിട്ടുള്ള ബിനീഷ് ബാസ്റ്റിനാണ് എന്നോട് മോശമായി പെരുമാറിയിട്ടുള്ളത്. ബിനീഷ് ബാസ്റ്റിന്റെ കാര്യം എന്റെ ഗ്യാങിലുള്ള എല്ലാവര്‍ക്കും അറിയാം' എന്നാണ് കാളി വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനൊപ്പം തന്നോട് ഒരു നടി മോശമായി പെരുമാറിയതിനെ കുറിച്ചും കാളി പറയുന്നുണ്ട്. 'ഒരു സിനിമയുടെ ഭാഗമായപ്പോള്‍ നോര്‍ത്തില്‍ നിന്നും വന്ന നടി കാരണം എനിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. സഹതാരത്തിന് വരെ അവരുടെ പെരുമാറ്റം കാരണം പരിക്ക് പറ്റിയിട്ടുണ്ട്' എന്നാണ് നടിയുടെ പേര് വെളിപ്പെടുത്താതെ കാളി പറഞ്ഞത്.

Other News in this category4malayalees Recommends