ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്മാനായ രാജാ കൃഷ്ണമൂര്‍ത്തിയെ സ്തുതിച്ച് യുഎസ് മാഗസിന്‍; യുഎസിന്റെ ചൈന പോളിസിക്ക് രൂപം കൊടുക്കുന്നതില്‍ കൃഷ്ണമൂര്‍ത്തി വഹിച്ച പങ്ക് നിസ്തുലം; യുഎസ് കോണ്‍ഗ്രഷണല്‍ കമ്മിറ്റിയുടെ ചെയറായ ആദ്യ സൗത്ത് ഏഷ്യക്കാരന് കൈയടി

ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്മാനായ രാജാ കൃഷ്ണമൂര്‍ത്തിയെ സ്തുതിച്ച് യുഎസ് മാഗസിന്‍; യുഎസിന്റെ ചൈന പോളിസിക്ക് രൂപം കൊടുക്കുന്നതില്‍ കൃഷ്ണമൂര്‍ത്തി വഹിച്ച പങ്ക് നിസ്തുലം; യുഎസ് കോണ്‍ഗ്രഷണല്‍ കമ്മിറ്റിയുടെ ചെയറായ ആദ്യ സൗത്ത് ഏഷ്യക്കാരന് കൈയടി
ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്മാനായ രാജാ കൃഷ്ണമൂര്‍ത്തിയെ പുകഴ്ത്തുന്ന ഫീച്ചറുമായി ഫോറിന്‍ പോളിസി മാഗസിന്‍ രംഗത്തെത്തി. കോണ്‍ഗ്രസിനകത്ത് നിന്ന് കൊണ്ട് യുഎസിന്റെ ചൈന പോളിസിക്ക് രൂപം കൊടുക്കുന്നതില്‍ കൃഷ്ണമൂര്‍ത്തി ചെയ്ത നിര്‍ണായക സംഭാവനകളെയാണ് മാഗസിന്‍ പുകഴത്തിയിരിക്കുന്നത്. യുഎസിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമിടയിലുളള തന്ത്രപ്രധാനമായ മത്സരത്തിലെ നിര്‍ണായക തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് സെലക്ട് കമ്മിറ്റിയില്‍ നേതൃത്വം നല്‍കിയതിനാണ് കൃഷ്ണമൂര്‍ത്തിയെ മാഗസിന്‍ പുകഴ്ത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ നിര്‍ണായക സംഭാവനകളേകിയതിന് കോണ്‍ഗ്രസ്മാനും ചൈന കമ്മിറ്റിയുടെ ചെയര്‍മാനായ മൈക്ക് ഗല്ലാഗറിനെയും മാഗസിന്‍ പുകഴ്ത്തിയിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സെലക്ട് കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നത്. ചൈനയില്‍ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി മത്സരിക്കാന്‍ യുഎസിന്റെ സാമ്പത്തിക, സാങ്കേതിക നയങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണീ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഈ കമ്മിറ്റിയുടെ റാങ്കിംഗ് മെമ്പറെന്ന നിലയില്‍ നിയമിതനാവുകയായിരുന്നു 50കാരനായ കൃഷ്ണമൂര്‍ത്തി. യുഎസ് കോണ്‍ഗ്രഷണല്‍ കമ്മിറ്റിയുടെ ചെയര്‍ അല്ലെങ്കില്‍ റാങ്കിംഗ് മെമ്പറാകുന്ന ആദ്യ സൗത്ത് ഏഷ്യക്കാരനെന്ന ബഹുമതിയും ഇതിലൂടെ കൃഷ്ണമൂര്‍ത്തിയെ തേടിയെത്തുകയായിരുന്നു.ചൈനക്ക് മേല്‍ കോണ്‍ഗ്രസ് പോളിസി രൂപീകരിക്കുന്നതില്‍ ഇരുവരും നിര്‍ണായകമായ പങ്കാണ് വഹിച്ചിരിക്കുന്നതെന്നാണ് ഇവരെക്കുറിച്ചുള്ള ഫീച്ചറില്‍ ഫോറിന്‍ പോളിസി മാഗസിന്‍ എടുത്ത് കാട്ടിയിരിക്കുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുയര്‍ത്തുന്ന വെല്ലുവിളികളെ തിരിച്ചറിയാനും അതിനനുസരിച്ച് യുഎസിന്റെ നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനും ഗല്ലാഗറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ തനിക്കേറെ സന്തോഷമുണ്ടെന്നാണ് എക്‌സില്‍ ഷെയര്‍ ചെയ്ത കുറിപ്പില്‍ കൃഷ്ണമൂര്‍ത്തി പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ ഇരുവരുടെയും ഒത്ത് ചേര്‍ന്നുളള പ്രവര്‍ത്തനങ്ങളിലൂടെ നിര്‍ണായകമായ പല കാര്യങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചുവെന്നും കൃഷ്ണമൂര്‍ത്തി വെളിപ്പെടുത്തുന്നു. ഭാവിയിലും ഇക്കാര്യത്തില്‍ ഒന്ന് ചേര്‍ന്ന് നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും കൃഷ്ണമൂര്‍ത്തി ഉയര്‍ത്തിക്കാട്ടുന്നു.

Other News in this category



4malayalees Recommends